InterviewsLatest NewsNEWS

രണ്ടു വർഷം പ്രണവ് എന്ന ഒരു ആക്ടറിന്റെ കൂടെയാണ് വര്‍ക്ക് ചെയ്തത്, ഒരിക്കൽ പോലും താരപുത്രനെ കണ്ടില്ല: അശ്വത് ലാല്‍

ഹൃദയം കണ്ടിറങ്ങുമ്പോള്‍ അരുണിനും നിത്യക്കും ദര്‍ശനക്കും ഒപ്പം പ്രേക്ഷക മനസില്‍ ഇടാൻ നേടിയ കഥാപാത്രമാണ് ആന്റണി താടിക്കാരന്‍. മുഴുനീള കഥാപാത്രമായി ആദ്യമായി ഒരു സിനിമയില്‍ മികവ് തെളിയിക്കാനായതിലും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിലുമുള്ള സന്തോഷത്തിലാണ് അശ്വത്. പ്രണവ് മോഹൻലാലിൻറെ കൂടെയുണ്ടായിരുന്നപ്പോൾ ഉള്ള അനുഭവങ്ങളും തന്റെ പുതിയ പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയാണ് അശ്വത്.

അശ്വതിന്റെ വാക്കുകൾ :

‘മേഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ പ്രണവ് ഇതുവരെ പെരുമാറിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനൊപ്പം നന്നായി തന്നെ ഭാഗമാവാന്‍ കഴിഞ്ഞതും. തങ്ങളുടെ കെമിസ്ട്രിയെക്കുറിച്ച് എല്ലാവരും സംസാരിച്ചതും. താരപുത്രനാണ്, തനിക്ക് അപ്രിയമായത് പറയരുത് എന്നോ, ഏതെങ്കിലും സാഹചര്യത്തില്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന തരത്തിലോ പ്രണവ് പെരുമാറിയിട്ടില്ല.

പ്രണവിനെ കണ്ടപ്പോള്‍ എനിക്ക് അഭിനയത്തെകുറിച്ചോ സിനിമയെ കുറിച്ചോ കുടുതല്‍ അറിയില്ലെന്നുമായിരുന്നു ആദ്യം പറഞ്ഞത്. അതേ കാര്യമായിരുന്നു മറുപടിയായി അദ്ദേഹവും പറഞ്ഞത്. അപ്പോള്‍ മുതല്‍ പ്രണവിനോട് അടുപ്പം തോന്നി. രണ്ടു വര്‍ഷത്തോളം സിനിമയുടെ വര്‍ക്കുണ്ടായിരുന്നു. അതിനിടയില്‍ ഒരിക്കല്‍ പോലും മോഹന്‍ലാലിന്റെ മകനെ കാണാന്‍ കഴിഞ്ഞില്ല. പ്രണവ് എന്ന ഒരു ആക്ടറിന്റെ കൂടെയാണ് വര്‍ക്ക് ചെയ്തത്.

പ്രണവിനൊപ്പം ഒരു യാത്ര പദ്ധതിയിലുണ്ട്, അതിനുള്ള തയ്യാറെടുപ്പിലാണ്. ആ ലൊക്കേഷന്‍ തീര്‍ച്ചയായും കേരളത്തിലായിരിക്കും, അതിന് കാരണവുമുണ്ട്. പ്രണവിനോടുള്ള സംസാരത്തിനിടയില്‍ കൂടുതലും യാത്രകളെക്കുറിച്ചായിരുന്നു. ഒരോ സ്ഥലങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സംസാരിക്കാറുണ്ട്. നമ്മള്‍ മനസിലാക്കിയതിനേക്കാള്‍ കൂടുതല്‍ പ്രണവ് സംസാരിക്കും.

നമ്മള്‍ ആതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രണവ് ഓസ്‌ട്രേലിയയിലുള്ള മനോഹരമായ ഒരു സ്ഥലത്തെപ്പറ്റിയാകും പറയുക. പിന്നെ അവിടെയുള്ള ഫോട്ടോയും വീഡിയോയും കാണിക്കും. പിന്നീട് തിരിച്ചൊന്നും പറയാന്‍ ഉണ്ടാകില്ല. എന്നാല്‍ പ്രണവിനോട് ഈ വിഷയത്തില്‍ ജയിക്കാന്‍ ഒരു വഴിയുണ്ട്. കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. പ്രണവ് കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഒന്നും പോയിട്ടില്ല. അതുകൊണ്ട് കൂടിയാണ് കേരളത്തില്‍ തന്നെ ഒരു യാത്ര പ്ലാന്‍ ചെയ്യാനും കാരണം.’

shortlink

Related Articles

Post Your Comments


Back to top button