ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു രാജേഷ് ഖന്നയുടേയും നടി ഡിംപിള്‍ കപാഡിയയുടേയും മകളാണ് മുന്‍ നടിയായ ട്വിങ്കില്‍ ഖന്ന. എന്നാല്‍ അഭിനയത്തിലേക്ക് കടന്നപ്പോള്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചില്ല. ഇതോടെ ട്വിങ്കില്‍ അഭിനയം തന്നെ നിര്‍ത്തുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലും എഴുത്തിലും ട്വിങ്കിള്‍ സ്വന്തമായൊരു ഇടം നേടുകയായിരുന്നു. സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. ബോളിവുഡിലെ ജനപ്രീയ താരദമ്പതികളാണ് ട്വിങ്കിളും അക്ഷയ് കുമാറും. 2001ൽ ആണ് അക്ഷയ്കുമാർ ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്തത്. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്.
പണം സമ്പാദിക്കാനുള്ള ഏറ്റവും വേഗമേറിയ മാർഗമായതിനാൽ സിംഗിൾ പാരന്റായ അമ്മയെ പിന്തുണയ്ക്കാനാണ് താൻ ഒരു നടിയായതെന്നാണ് ട്വിങ്കിൾ ഖന്ന തുറന്ന് പറയുന്നത്. അടുത്തിടെ കരീന കപൂർ ഖാനുമായുള്ള ട്വിങ്കിൾ ഖന്നയുടെ സംഭാഷണത്തിനിടെയാണ് സിനിമയിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനം എവിടെ നിന്നാണ് ഉണ്ടായത് എന്ന് ട്വിങ്കിൾ വെളിപ്പെടുത്തിയത്.
‘ഇത് നിങ്ങൾ ഒരു തെരഞ്ഞെടുത്തതാണെന്ന് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഒരു അഭിനേത്രിയാകാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അത് അത്യാവശ്യമായിരുന്നു. എനിക്ക് അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ ചിലവുകളും അമ്മയാണ് നോക്കിയിരുന്നത്’ കരീനയോട് ട്വിങ്കിൾ പറഞ്ഞു.
രജേഷ് ഖന്നയ്ക്കും ഡിംപിൾ കപാഡിയയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. 2012ൽ ആണ് രാജേഷ് ഖന്ന മരിച്ചത്. തന്റെ പെൺമക്കളോട് ഭ്രാന്തമായ സ്നേഹം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് രാജേഷ് ഖന്ന. ഡിംപിൾ കപാഡിയയെ രാജേഷ് ഖന്ന വിവാഹമോചനം ചെയ്യാതിരുന്നതിന്റെ ഓരേയൊരു കാരണവും അദ്ദേഹത്തിന്റെ പെൺമക്കളോടുള്ള സ്നേഹമായിരുന്നു.
Post Your Comments