GeneralLatest NewsNEWS

മുൻ മിസ് അമേരിക്ക ചെസ്‍ലി ക്രിസ്റ്റ് ജീവനൊടുക്കി

ന്യൂയോർക്ക് : മുൻ മിസ് അമേരിക്ക ചെസ്‍ലി ക്രിസ്റ്റ് 60 നില ഫ്ലാറ്റിൽ നിന്നു ചാടി ജീവനൊടുക്കി. ഫാഷൻ ബ്ലോഗർ, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളിൽ പ്രശസ്തയായ ചെസ്‌ലി തന്റെ ഇരുപത്തിയേഴാം വയസ്സിൽ 2019 ലാണ് മിസ് അമേരിക്ക പട്ടം ചൂടിയത്. ജനുവരി 30 ഞായറാഴ്ച രാവിലെ 7 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ താൻ താമസിക്കുന്ന 60 നിലകളുള്ള ഫ്‌ളാറ്റിന്റെ മുകളിൽ നിന്നും ചാടിയാണ് ചെസ്‍ലി ജീവനൊടുക്കിയത്. ഒൻപതാം നിലയിലാണ് ചെസ്‍ലി താമസിച്ചിരുന്നത്.

നീതിക്കു വേണ്ടി പോരാടുന്ന അഭിഭാഷകയെന്ന നിലയിലും ശ്രദ്ധേയയായ ചെസ്‍ലി രാവിലെയും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ‘ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു അവസാന ചിത്രം പോസ്റ്റ് ചെയ്തത്.

1991-ൽ മിഷിഗനിലെ ജാക്‌സണിൽ ജനിച്ച ചെസ്‍ലി സൗത്ത് കരോലിനയിലാണ് വളർന്നത്. സൗത്ത് കരോലിന സർവകലാശാലയിൽ ചേർന്ന താരം 2017 ൽ വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടി. നോർത്ത് കരോലിന സ്ഥാപനമായ പോയിനർ സ്പ്രൂൾ എൽഎൽപിയിൽ അവർ അഭിഭാഷകയായി ജോലി ചെയ്തു. വൈറ്റ് കോളർ ഗ്ലാം എന്ന സ്ത്രീകളുടെ ബിസിനസ്സ് അപ്പാരൽ ബ്ലോഗും അവർ സ്ഥാപിച്ചു. 2019-ൽ മിസ് നോർത്ത് കരോലിന യുഎസ്എ പട്ടം നേടിയ ക്രിസ്റ്റ് 2019 ൽ തന്നെ മിസ് യുഎസ്എ കിരീടവും നേടി.

shortlink

Related Articles

Post Your Comments


Back to top button