GeneralLatest NewsNEWS

തമിഴ് സംവിധായകന്‍ അശ്വിന്‍ ശരവണനും സഹതിരക്കഥാകൃത്ത് കാവ്യ രാംകുമാറും വിവാഹിതരായി

ചെന്നൈ; തമിഴ് സംവിധായകന്‍ അശ്വിന്‍ ശരവണന്‍ വിവാഹിതനായി. സഹതിരക്കഥാകൃത്തായ കാവ്യ രാംകുമാറാണ് വധു. 2015 ൽ നയന്‍ താരയെ നായികയാക്കി ഒരുക്കിയ മായയിലൂടെയാണ് അശ്വിന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പോണ്ടിച്ചേരിയില്‍ ഡോക്ടറായി വര്‍ക്ക് ചെയ്യുന്ന കാവ്യയുമായി ഓണ്‍ലൈനിലൂടെയാണ് അശ്വിന്‍ പരിചയപ്പെടുന്നത്. എഴുതാന്‍ താല്‍പ്പര്യമുണ്ടായിരുന്ന കാവ്യ തന്റെ ചെറുകഥകള്‍ വെബില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഈ കഥകള്‍ ഇഷ്ടപ്പെട്ടാണ് കാവ്യയെ സമീപിക്കുന്നത്. ​

ഗെയിം ഓവറില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചതോടെയാണ് പ്രണയത്തിലാവുന്നതെന്ന് അശ്വിന്‍ പറഞ്ഞു. എല്ലാവരേയും ക്ഷണിച്ച്‌ വിവാഹം വലിയരീതിയില്‍ നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ചെറുതായി നടത്തുകയായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വ്യാഴാഴ്ച അചാരപക്കം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

അശ്വിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹവാര്‍ത്ത പങ്കുവച്ചത്. ‘കാവ്യയുടെ കഥ ഇഷ്ടപ്പെട്ടു, ​ഗെയിം ഓവറില്‍ ഒന്നിച്ചു. പേനയും പേപ്പറില്‍ നിന്നാണ് ഇത് തുടങ്ങിയത്. അവസാനിച്ചത് കവിതയിലാണ്. ഓരോ നിമിഷത്തിലും എനിക്കൊപ്പം യാത്ര ചെയ്തതിന് നന്ദി കാവ്യ രാംകുമാര്‍. ജീവിതം നിനക്കൊപ്പമാണ്, പ്രത്യേകിച്ച്‌ മൂന്നാം തരം​ഗത്തില്‍ തുടങ്ങുന്നതു തന്നെ സാഹസികമാണ്. – എന്ന കുറിപ്പിലാണ് അശ്വിന്‍ വിവാഹചിത്രം പങ്കുവച്ചത്.

 

 

shortlink

Post Your Comments


Back to top button