Latest NewsNEWSSocial Media

എനിക്ക് വാക്കുകളില്ല, എല്ലാവരും ഹൃദയം നൽകി നിർമ്മിച്ചതാണെന്ന് അത് കാണിക്കുന്നു, അഭിമാനം: വിസ്‌മയ മോഹൻലാൽ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ അഭിനന്ദനവുമായി വിസ്മയ മോഹൻലാൽ. വിനീതിന്റെ സംവിധാനത്തിനും പ്രണവിന്റെ അഭിനയത്തിനുമൊക്കെ കിട്ടുന്ന അഭിനന്ദന പ്രവാഹത്തിനിടയിലാണ് ചിത്രം കണ്ട പ്രണവിന്റെ സഹോദരി വിസ്‌മയ മോഹൻലാലിന്റെ പ്രതികരണം ശ്രദ്ധനേടുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് വിസ്‌മയയുടെ കുറിപ്പ്. ‘അവസാനം അത് കണ്ടു, എനിക്ക് വാക്കുകളില്ല. എന്തൊരു യാത്ര. വളരെ മനോഹരം. എല്ലാവരും വളരെയധികം ഹൃദയം നൽകി നിർമ്മിച്ചതാണെന്ന് അത് കാണിക്കുന്നു. എല്ലാവരോടും അഭിമാനം തോന്നുന്നു’-വിസ്‌മയ കുറിച്ചു.

പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് ‘ഹൃദയ’ത്തിൽ പറയുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രണവിന്റെയും, കല്യാണിയുടെയും, ദർശനയുടെയും മറ്റ് അഭിനേതാക്കളുടെയും കഥാപാത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button