യു എ ഇയില്‍ നടന്ന 50 വര്‍ഷത്തെ ടുഗദര്‍നസ് ഫോട്ടോഗ്രഫി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി സംവിധായകന് ബാലചന്ദ്രമേനോന്റെ മകന് അഖില്‍ വിനായക് മേനോന്. യു എ ഇയുടെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഹാര്‍ട്ട് ഓഫ് വണ്ടറിൽ വച്ചായിരുന്നു മത്സരം.
ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി അവാര്‍ഡിന്റെ (ഹിപാ) പങ്കാളിത്തത്തോടെ ഗ്ലോബല്‍ വില്ലേജ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ ആണ് അഖില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
‘ഒരു പതാക ഒരു ഹൃദയം’ എന്ന് പേരിട്ട ചിത്രം യു എ ഇയുടെ വൈവിധ്യവും ചൈതന്യവും പകര്‍ത്തുന്ന രീതിയിലുള്ളതായിരുന്നു. ഈ സന്തോഷം ബാലചന്ദ്രമേനോന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്.
Post Your Comments