
അമേരിക്കയിൽ ചികിത്സ കഴിഞ്ഞ ശേഷം ദുബായിൽ ചില പരിപാടികളിൽ പങ്കെടുക്കുന്നതിനായി ദുബായിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുണ്ടിനു പകരം പാന്റും ഷർട്ടും ധരിച്ച മുഖ്യമന്ത്രിയുടെ വസ്ത്രത്തെ ട്രോളുകയാണ് ചിലർ . ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാട് ചൂണ്ടികാണിച്ചു കൊണ്ട് നടൻ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
read also: അഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല: മലയാളത്തിന്റെ പ്രിയനടി പറയുന്നു
‘സഖാവേ ഇത് തകർത്തു…70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങൾ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്…പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസ്ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസ്ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാൽസലാം???❤️❤️❤️’- എന്നാണു ഹരീഷ് പേരടിയുടെ കുറിപ്പ്
Post Your Comments