InterviewsLatest NewsNEWS

മോഹൻലാലുമായി ‘എടാ പോടാ’ എന്ന് വിളിക്കാവുന്ന ബന്ധം, പ്രത്യേകം സ്‌നേഹം കാണിക്കേണ്ട ബന്ധമല്ല : ലാലു അലക്സ്

സിനിമയിലെ കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം തന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ട് പ്രേക്ഷകമനസ്സുകൾ കീഴടക്കിയിരിക്കുകയാണ് നടന്‍ ലാലു അലക്സ്. മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡിയിലെ പ്രകടനം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോൾ തന്റെ പ്രിയ സുഹൃത്ത് ലാലിനെക്കുറിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ ലാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലാലു അലക്‌സിന്റെ വാക്കുകള്‍

‘മോഹന്‍ലാല്‍, അയാളൊരു കൂള്‍ ക്യാറ്റാണ്. ലാലും ഞാനും എത്രയോ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ്. എത്രയോ വര്‍ഷത്തെ ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. ഞങ്ങള്‍ തമ്മില്‍ പരസ്പരം പ്രത്യേകം സ്‌നേഹം കാണിക്കേണ്ടവരല്ല. അതിന്റെ കാര്യമില്ല. പരസ്പരം എടാ പോടാ എന്ന് വിളിക്കാവുന്ന ബന്ധമാണ്.

ലാലിനെപ്പോലെ ഇന്ത്യ കണ്ട ബെസ്റ്റ് ആക്ടറില്‍നിന്ന് ഷൂട്ടിനിടയില്‍ എനിക്കൊരു അഭിനന്ദനം കിട്ടിയിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ഒരു സീന്‍ കഴിഞ്ഞപ്പോള്‍ പതുക്കെ എന്നോടുപറഞ്ഞു, ഗംഭീരമല്ല അതിഗംഭീരമായിരുന്നു അഭിനയമെന്ന്… സന്തോഷമല്ലേ അങ്ങനെയൊക്കെ കേള്‍ക്കുന്നത്…’

 

shortlink

Related Articles

Post Your Comments


Back to top button