InterviewsLatest NewsNEWS

‘സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്നമാണെന്ന് കരുതുന്നില്ല’: നിമിഷ സജയന്‍

തന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്നമാണെന്ന് കരുതുന്നില്ലെന്ന് നടി നിമിഷ സജയന്‍. കഴിഞ്ഞ ദിവസമാണ് മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ‘ഹവ്വഹവ്വായ്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ആദ്യമായി മറാത്തിയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് നിമിഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇഷ്ടമായി എന്നും സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

നിമിഷയുടെ വാക്കുകൾ :

‘എന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്നമാണെന്ന് കരുതുന്നില്ല. മഹേഷ് തിലേകര്‍ സംവിധാനം ചെയ്ത ‘വണ്‍ റൂം കിച്ചണ്‍’ ആണ് ഞാൻ കണ്ടിട്ടുള്ള ഒരു മറാത്തി സിനിമ. വീട്ടില്‍ ഉണ്ടാകുമ്പോള്‍ മറാത്തി ഡാന്‍സ് ഷോ കാണാറുണ്ട്. സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇഷ്ടമായി. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു .

മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രില്‍ ഒന്നിന് ആണ് റിലീസ് ചെയ്യുക. മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മ്മാണം. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button