GeneralLatest NewsNEWS

പൃഥ്വിരാജിനോട് നന്ദിയുണ്ട്, ഇല്ലെങ്കില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയേനെ: ‘ബ്രോ ഡാഡി’യെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു

പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ ബ്രോ ഡാഡിയിലെ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും അച്ഛന്‍ – മകന്‍ സീനുകളും ലാലു അലക്സിന്റെ കഥാപാത്രവും കൈയ്യടി നേടി മുന്നേറുമ്പോൾ ‘ബ്രോ ഡാഡി’യെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ഒമര്‍ സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. കഥയിലെ സാമ്യത ചൂണ്ടിക്കാട്ടിയാണ് പലരും എത്തിയതോടെ പൃഥ്വിരാജിന് നന്ദി പറയുകയാണ് ഒമര്‍.

‘ബ്രോ ഡാഡി ഒരുക്കിയതില്‍ പൃഥ്വിരാജിനോട് നന്ദിയുണ്ട് ഇല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ടു പോയേനെ’ എന്നാണ് നാടോടിക്കാറ്റിലെ ദാസനും വിജയനും കഥാപാത്രങ്ങളുടെ ചിത്രം പങ്കുവച്ച് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്.

‘രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടന്‍ Prithviraj Sukumaran രാജുവേട്ടന്‍ ഉയിര്‍’ എന്ന കമന്റും ഒമര്‍ ലുലു പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നിരവധി വിമര്‍ശനങ്ങളാണ് പോസ്റ്റിനും കമന്റിനും ലഭിക്കുന്നത്. അതിനാൽ കമന്റിന് വിമർശനങ്ങൾ എത്തിയതോടെ. ‘ബ്രോ ഡാഡിയിലെ ഫ്രഷ് കോമഡി കമന്റ് പറയൂ’ എന്നും സംവിധായകന്‍ മറുപടിയായി കുറിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button