വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് കുട്ടി പിറന്ന വിവരം കഴിഞ്ഞ ദിവസമാണ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസ് അറിയിച്ചത്. ‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’- എന്നാണ് ദമ്പതികൾ കുറിച്ചത്.
അതിന് പിന്നാലെ വാടക ഗര്‍ഭധാരണത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. പ്രമുഖരടക്കം വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.
ഇപ്പോൾ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടി അനുഷ്ക ശര്‍മയുടെ ആശംസ കുറിപ്പാണ്.
‘പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങള്‍. ഉറക്കമില്ലാത്ത രാത്രികള്‍ക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കുഞ്ഞിന് ഒരുപാട് സ്‌നേഹം’- ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്ക കുറിച്ചു.
Post Your Comments