Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

കുഞ്ഞു മാലാഖയെ സ്വീകരിക്കാൻ കോടികൾ മുടക്കി വീട് നവീകരിച്ച് പ്രിയങ്കയും നിക്കും

വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരം താരദമ്പതികളായ പ്രിയങ്കാ ചോപ്രയും നിക് ജോനാസും കഴിഞ്ഞ ദിവസം പുറത്തു വിട്ടത് ഒട്ടൊരു അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്.
തുടർന്ന് പ്രിയങ്കയുടെ ബന്ധു അവർക്കുണ്ടായത് ഒരു പെൺകുഞ്ഞാണ്‌ എന്ന് സ്ഥിരീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ വിമർശനങ്ങളും ചർച്ചകളും നടന്നിരുന്നു.

എന്നാൽ കുഞ്ഞുമകൾക്കായുള്ള കാത്തിരിപ്പിനിടയിൽ ഇരുവരും ചേർന്ന് ലൊസാഞ്ചലസിലെ എൻസിനോയിലുള്ള വീട് കുഞ്ഞിനൊപ്പം താമസിക്കാനാവുന്ന സൗകര്യങ്ങളോടെ നവീകരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം. മാസങ്ങൾ നീണ്ട നവീകരണ പ്രവർത്തനങ്ങളാണ് ഇരുവരും വീട്ടിൽ നടത്തിയത്.

ഒരു കുടുംബം എന്ന നിലയിൽ താമസിക്കാൻ വേണ്ട ക്രമീകരണങ്ങളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത് വിശാലമായ പൂളും പല തട്ടുകളായി നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടവും കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാക്കി ക്രമീകരിച്ചിട്ടുണ്ട്.

20,000 ചതുരശ്രഅടിയിലാണ് സ്ഥിതി ചെയ്യുന്ന വമ്പൻ വീടിന്റെ മുകൾനിലയിൽ മാത്രം ഏഴ് കിടപ്പുമുറികളുണ്ട് . വീടിന്റെ പലഭാഗങ്ങളിലായി 11 ബാത്ത്റൂമുകളും നിർമ്മിച്ചിരിക്കുന്നു. തടികൊണ്ട് പാനലിങ് നൽകിയിരിക്കുന്ന സീലിങ്ങോടു കൂടിയ പ്രധാന സ്വീകരണമുറിയും അതിലെ പ്രകാശ സംവിധാനങ്ങളും ഹൃദ്യമാണ്. മാർബിളിൽ നിർമിച്ച വിശാലമായ ഫയർ പ്ലേസാണ് ലിവിങ് റൂമിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

ഇതിനുപുറമെ ജിംനേഷ്യം, വെറ്റ് ബാർ, ഇൻഡോർ ബാസ്ക്കറ്റ് ബോൾ കോർട്ട് എന്നിവയും കുഞ്ഞുമൊത്തുള്ള വിശ്രമവേളകൾ ആസ്വാദ്യകരമാക്കാനാവുന്ന തരത്തിൽ വിശാലമായ സ്ക്രീനിങ്ങ് റൂമും ഒരുക്കിയിരിക്കുന്നു.

ഒരു കുഞ്ഞ് ജീവിതത്തിൽ ഉണ്ടാവണമെന്ന ആഗ്രഹം പ്രിയങ്കയും നിക്കും പലപ്പോഴായി പ്രകടിപ്പിച്ചിരുന്നെങ്കിലും വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം വെളിപ്പെടുത്തിയിരുന്നില്ല. ഒരു കുഞ്ഞ് ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ജോലി സംബന്ധമായ തിരക്കുകൾ അല്പം കുറച്ചു വയ്ക്കാനാണ് തീരുമാനമെന്ന് പ്രിയങ്ക മുൻപുതന്നെ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജനനത്തോടെ മുഴുവൻ സമയവും മകൾക്കായി നീക്കിവയ്ക്കാൻ ആഗ്രഹിക്കുന്ന പ്രിയങ്ക ചില സിനിമകളിൽ നിന്നും പിൻമാറിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button