Uncategorized

ദിവസവും ഷൂട്ട് ചെയ്യാന്‍ പോകുന്ന സീനിന് മൂഡ് സെറ്റ് ചെയ്തിട്ടാണ് ഷെയ്ന്‍ വരുന്നത് എന്ന് തോന്നിയിട്ടുണ്ട്: ആതിര പട്ടേല്‍

രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ‘ഭൂതകാലം’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തില്‍ നായികയായി എത്തിയത് ആട് 2 അടക്കമുള്ള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആതിര പട്ടേല്‍ ആണ്. ഭൂതകാലം കണ്ട ശേഷം നിരവധി പേര്‍ അഭിനന്ദിക്കാന്‍ വിളിക്കാറുണ്ടെന്നും, ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജുകൾ അയയ്ക്കുമെന്നും പറയുകയാണ് ആതിര. നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് പറയുന്ന താരം സെറ്റിലെ അനുഭവങ്ങളും സിനിമയെപ്പറ്റിയുമെല്ലാം പറയുകയാണ് ഇപ്പോൾ.

ആതിരയുടെ വാക്കുകൾ :

ഓരോ ദിവസവും ഷൂട്ട് ചെയ്യാന്‍ പോകുന്ന സീനിന് മൂഡ് സെറ്റ് ചെയ്തിട്ടാണ് ഷെയ്ന്‍ വീട്ടില്‍ നിന്നും വരുന്നത് എന്ന് ഇടയ്ക്ക് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവര്‍ക്കും ഒപ്പം ഡാന്‍സ് കളിക്കാനും ഷെയ്ന്‍ കൂടും. തന്നെ ചൊറിയാറുണ്ട്. ചൊറിച്ചില്‍ സീനുകള്‍ എടുക്കുന്ന ദിവസം ഷെയ്ന്‍ ഫുള്‍ ചൊറിച്ചിലായിരിക്കും.

എല്ലാവരും എന്നോട് എന്തിനാണ് എപ്പോഴും അനിയത്തി റോള്‍ മാത്രം ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട്. പക്ഷെ എന്നെ തേടിയെത്തുന്ന കഥകളില്‍ നിന്ന് ഞാൻ സെലക്ട് ചെയ്യുന്ന സിനിമകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ചെറുപ്പം മുതല്‍ സിനിമയോട് കമ്പം ഉണ്ടായിരുന്നു.

അമ്മയ്ക്ക് തിരക്കഥയെ കുറിച്ചും സിനിമയെ കുറിച്ചും നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ആരെങ്കിലും കഥ പറയാന്‍ വരുമ്പോള്‍ അമ്മ കൂടി കേട്ടിട്ടാണ് തീരുമാനത്തില്‍ എത്തുന്നത്. അച്ഛന്‍ കന്നടയാണ് അതുകൊണ്ടാണ് പേരില്‍ നോര്‍ത്ത് ഇന്ത്യന്‍ ടച്ചുള്ളത്. താമസം തൃശൂരിലാണ്’.

shortlink

Related Articles

Post Your Comments


Back to top button