2015 ല്‍ പുറത്തിറങ്ങിയ ‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന ചിത്രത്തിലൂടെയാണ് നാടകത്തില്‍ സജീവമായിരുന്ന റോഷന്‍ മാത്യു സിനിമാ മേഖലയിലേക്കെത്തിയത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ ചെറിയ റോളായിരുന്നുവെങ്കിലും 2016 ല്‍ പുറത്തിറങ്ങിയ ‘പുതിയ നിയമത്തി’ലെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ആനന്ദം, കൂടെ, മൂത്തോന്‍, തൊട്ടപ്പന്‍, ആണും പെണ്ണും, കുരുതി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് റോഷന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഇപ്പോൾ നിരവധി പ്രതിസന്ധികള്‍ നേരിട്ടാണ് ഇന്ന് കാണുന്ന നിലയിലെത്തി ചേര്‍ന്നത് എന്നും താന്‍ ഐഡന്റിറ്റി ക്രൈസിസ് നേരിട്ടിട്ടുണ്ടെന്നും, നിലനില്‍പ്പിനായി കള്ളങ്ങള്‍ പറയേണ്ടി വന്നിട്ടുണ്ടെന്നും പറയുകയാണ് വണ്ടര്‍വാള്‍ മീഡിയയിൽ ഗായിക സിത്താര കൃഷ്ണകുമാര്‍ അവതാരികയായ പരിപാടിയിൽ റോഷൻ.
റോഷന്റെ വാക്കുകൾ :
‘എന്നെ ഇന്ന് കാണുന്നത് പോലെയാക്കിയത് ആക്ടിങ്ങ് വര്‍ഷോപ്പുകളാണ്. ഐഡന്റിറ്റി ക്രൈസിസിലൂടെ പോയ്‌ക്കൊണ്ടിരുന്ന ആളാണ് ഞാന്‍. ഇത് ഐഡന്റിറ്റി ക്രൈസിസ് ആണെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും ഉണ്ടായിരുന്നില്ല. നാടകം ചെയ്യുന്നതിന് മുന്‍പ് ഞാനെന്ന് പറയുന്ന ഒരാളേ ഇല്ല.
ചെന്നൈയിലെ ആദ്യത്തെ രണ്ട് മൂന്ന് കൊല്ലം കള്ളങ്ങളായിരുന്നു അടിസ്ഥാനം. ശരിക്കും ഞാന്‍ ആരാണ് എന്നുള്ളത് ഹൈഡ് ചെയ്തുകൊണ്ടായിരുന്നു പോയിക്കൊണ്ടിരുന്നത്. നിലനില്‍പ്പിനുള്ള തന്ത്രങ്ങള്‍ തന്നെയായിരുന്നു അത്. ചിലപ്പോള്‍ ഇല്ലാത്ത ആത്മവിശ്വാസം കാണിക്കേണ്ടി വരും. എനിക്കിത് വേണം, വിട്ടുകൊടുക്കാനാവില്ല, അതിനു വേണ്ടി ഞാന്‍ വേണമെങ്കില്‍ ഞാന്‍ നാല് കള്ളങ്ങള്‍ പറയും.
എന്റെ ഇംഗ്ലീഷില്‍ മലയാളം ആക്‌സന്റ് ഉണ്ടെന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ഞാന്‍ മലയാളിയേ അല്ല എന്ന് പറയും. ഞാന്‍ ബോംബേയിലാണ് വളര്‍ന്നത് എന്ന് പറയും. ഞാന്‍ പറഞ്ഞിട്ടുള്ള കള്ളമാണ് അത്’- റോഷന്‍ പറഞ്ഞു.
Post Your Comments