InterviewsLatest NewsNEWS

ഞാൻ ഒന്നും ആകാതിരുന്ന കാലത്ത് അവസരം തന്നത് ദിലീപ് , ഇല്ലെങ്കിൽ താനെന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ല: ജോണി ആന്റണി

തുളസീദാസ്, ജോസ് തോമസ്, നിസാർ, താഹ, കമൽ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച് 2003 -ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം സി ഐ ഡി മൂസയിലൂടെ സംവിധാന രംഗത്തേക്ക് വന്നയാളാണ് ജോണി ആന്റണി. തുടർന്ന് കൊച്ചിരാജാവ്, തുറപ്പുഗുലാന്‍, ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം, മാസ്റ്റേഴ്സ്, താപ്പാന, ഭയ്യാ ഭയ്യാ, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ് ജോണി ആന്റണി ഒരുക്കിയ സിഐഡി മൂസ. ചിത്രത്തിന് സീക്വല്‍ ഒരുക്കുമെന്ന് സംവിധായകന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഒരു വിവരങ്ങളും ഇതുവരെ എത്തിയിട്ടില്ല. സിഐഡി മൂസ 2 വരുമോ എന്ന ചോദ്യത്തിന് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ജോണി ആന്റണി ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍.

ജോണി ആന്റണിയുടെ വാക്കുകൾ :

‘എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. ഞാൻ ഒന്നും ആകാതിരുന്ന കാലത്താണ് ദിലീപ് കഴിവ് തെളിയിക്കാന്‍ ഒരു അവസരം തന്നതും സിഐഡി മൂസ നിര്‍മ്മിക്കാമെന്ന് ഏറ്റതും. അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് ഞാനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലെ പോലുള്ള കമ്മിറ്റ്‌മെന്റ് ഉണ്ട്.

അതുകൊണ്ട് ദിലീപ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം അതിനുള്ള ജോലികള്‍ ആരംഭിക്കും. അത്രത്തോളം ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. അതില്‍ അന്ന് മിന്നി തിളങ്ങിയ പല താരങ്ങളും ഇന്നില്ല. ഇന്നത്തെ കാലത്ത് ഒരു സിനിമയക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. ഒട്ടും പുറകിലോട്ട് പോകാത്ത തരത്തില്‍ വേണം സിനിമ ചെയ്യാന്‍’.

shortlink

Related Articles

Post Your Comments


Back to top button