GeneralLatest NewsNEWSTV Shows

അങ്ങനെ ഒരു സാഹചര്യത്തിൽ നിശ്ചയം നടത്താൻ സാധിക്കില്ലല്ലോ, വിവാഹനിശ്ചയം മാറ്റിവച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി ഗൗരി

സീരിയലിന്റെ അണിയറ പ്രവർത്തകനാണു വരൻ.

രാജ്യമെങ്ങും കോവിഡ് വ്യാപിക്കുകയാണ്. ഈ അവസരത്തിൽ തന്റെ വിവാഹനിശ്ചയം മാറ്റിവച്ചുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഗൗരി കൃഷ്ണൻ. ജനുവരി 23 ന് തന്റെ നിശ്ചയമായിരിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തിയതി കഴിഞ്ഞിട്ടും പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും കാണാതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് ഗൗരി വിവാഹ നിശ്ചയം മുടങ്ങിയതിനെ കാരണം പറഞ്ഞത്.

read also: പാന്റ്സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ? നടിയ്ക്ക് നേരെ വിമർശനം

‘ഇന്നലെ വിവാഹനിശ്ചയം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നിർഭാഗ്യവശാൽ നടന്നില്ല. ഒന്ന് ലോക്ഡൗൺ. പിന്നെ അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആണ്. അങ്ങനെ ഒരു സാഹചര്യത്തിൽ നിശ്ചയം നടത്താൻ സാധിക്കില്ലല്ലോ. അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തിനു ശേഷം നിശ്ചയം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ ഒന്നും കണ്ടില്ലെന്ന് കുറേപ്പേർ മെസേജ് അയച്ചിരുന്നു. ഇതാണ് അതിനു കാരണം’– ഗൗരി പറഞ്ഞു.

സീരിയലിന്റെ അണിയറ പ്രവർത്തകനാണു വരൻ. തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button