CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അത് ഒരു ആവശ്യമാണെന്ന് തോന്നുന്നില്ല, ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്: ഗോവിന്ദ് പത്മസൂര്യ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. തെലുങ്ക് സിനിമയിലും തന്റെ സാന്നീധ്യമറിയിച്ച ജിപി ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജിപി. ജീവിതം ഇങ്ങനെ അടിച്ച് പൊളിച്ച് ഗംഭീരമായി പോയി കൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നു.

‘വിവഹം കഴിക്കാതെ ഇങ്ങനെ നടക്കുന്നത് ഒരു ത്രില്ലാണ്. ഇയൊരു ചോദ്യം എല്ലാ ആളുകളെ കൊണ്ടും ചോദിപ്പിച്ച് കൊണ്ടേ ഇരിക്കുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശം. ജീവിതം ഇങ്ങനെ അടിച്ച് പൊളിച്ച് ഗംഭീരമായി പോയി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല. എപ്പോഴെങ്കിലും ഇതുപോലെയുള്ള ഭ്രാന്ത് ഉള്ള ആളെ കണ്ടുമുട്ടുകയാണെങ്കില്‍, എന്റെ ഇതേ സന്തോഷം മുന്നോട്ടും കൊണ്ട് പോകാന്‍ സാധിക്കും എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്’. ഗോവിന്ദ് പത്മസൂര്യ പറയുന്നു.

ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു, വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരും: വ്യാസൻ ഇടവനക്കാട്

‘ഒന്നും രണ്ടും തവണയല്ല, പല തവണ പല സമയത്തായി എന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടേ ഇരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സ് മുതലേ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ കല്യാണം കഴിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആളുകളുടെ സമാധാനത്തിന് വേണ്ടി അങ്ങനൊരു സംഭവം നടക്കുന്നുണ്ട്. എന്റെ ഈ രീതി വെച്ചിട്ട് ഇനി കല്യാണം കഴിഞ്ഞിട്ടും ഗോസിപ്പുകള്‍ ഉണ്ടാവുമോ എന്നതാണ് എന്റെ പേടി. ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ജീവിതത്തില്‍ കല്യാണം കഴിക്കുന്നത്. അതല്ലല്ലോ കല്യാണത്തിന്റെ ഉദ്ദേശം. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. വരട്ടെ, വരുന്നിടത്ത് വെച്ച് നമുക്ക് കാണാം. അതല്ലേ അതിന്റെ ഒരു ഭംഗി’. ജിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button