GeneralLatest NewsNEWS

ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഗർഭിണിയായി അഞ്ചാം ദിവസം ഭർത്താവ് മരണപ്പെട്ടു: നേഹ അയ്യര്‍

പ്രശസ്ത ചലച്ചിത്ര നടിയും ആര്‍ ജെയും മോഡലുമാണ് നേഹ അയ്യര്‍. ടൊവീനോ തോമസ് നായകനായ തരംഗം, ദിലീപ് നായകനായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായ നേഹയുടെ വ്യക്തി ജീവിതം പക്ഷെ ഏവരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു. താരം ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആഞ്ചാം ദിവസം ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെ താരത്തിന്റെ ഭർത്താവ് അവിനാഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ നടി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനെ പരിചയപ്പെട്ടതും, വിവഹവും, കുഞ്ഞ് ജനിച്ചതും തുടങ്ങിയ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നേഹ പുതിയ വീഡിയോയിലൂടെ.

നേഹയുടെ വാക്കുകൾ :

‘അവിനാഷും ഞാനും കോളേജില്‍ പഠിക്കുമ്പോള്‍ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ഞങ്ങള്‍ തമ്മില്‍ വിവാഹിതരായി. ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങളെ തേടി ആ സന്തോഷ വാര്‍ത്ത വന്നു. ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ പോവുകയാണെന്ന്. പക്ഷേ അഞ്ച് ദിവസത്തിനുള്ളില്‍ ഞാനൊരു വാര്‍ത്ത കേട്ടു. ഹൃദയാഘാതത്തിലൂടെ എനിക്ക് അവിനാഷിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ പൂര്‍ണമായും തളര്‍ന്ന് പോയി. എങ്കിലും കുഞ്ഞിന് വേണ്ടി ശക്തിയാര്‍ജ്ജിച്ച് തുടങ്ങി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എന്റെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്നു.

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം അവിനാഷിന്റെ ജന്മദിനത്തില്‍ തന്നെ ഞാന്‍ മകന്‍ അന്‍ഷിന് ജന്മം നല്‍കി. നല്ലൊരു അമ്മയാവാന്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ജാലവിദ്യകള്‍ കാണിച്ച് തുടങ്ങി. അന്‍ഷ് അവന്റെ പപ്പയുടെ ചിത്രം കണ്ട നിമിഷം ഞാന്‍ കരഞ്ഞ് പോയി. ഞങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ അവന്‍ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മകന്‍ അന്‍ഷിനെ ഇപ്പോള്‍ കണ്ടാല്‍ പിതാവ് അവിനാഷിനെ പോലെ തന്നെയാണ്. അവന്റെ പപ്പ എങ്ങനെ ആയിരുന്നോ അതുപോലെ ഞാന്‍ അവനെ വളര്‍ത്തും…’ എന്നാണ് വീഡിയോയിലൂടെ നേഹ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button