ചെറിയ പ്രായത്തിലൊക്കെ സിനിമ എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം മാത്രമായിരുന്നു എന്നും അങ്ങനെയുള്ള തനിക്ക് ഇങ്ങനെയൊരു സിനിമ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിച്ചു എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്നും ഉണ്ണി മുകുന്ദൻ. താന്‍ നിര്‍മ്മാതാവായി മാറിയതിനെക്കുറിച്ചും മേപ്പടിയാന്റെ റിലീസിന് പിന്നാലെ കരഞ്ഞു പോയതിനെക്കുറിച്ചുമെല്ലാം ഉണ്ണി മുകുന്ദന് മന്‍സ തുറക്കുകയാണ് കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിൽ.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ :
‘സിനിമ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ പ്രായത്തിലൊക്കെ ഒരു സ്വപ്നം മാത്രമായിരുന്നു. അങ്ങനെയുള്ള എനിക്ക് ഇങ്ങനെയൊരു സിനിമ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിച്ചു എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. ആ കാലത്തിനിപ്പുറം സിനിമ എന്നത് എനിക്ക് നല്കിയ വേഷം തന്നെ മാറിമറയുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ഒരു മാജിക് ആയാണ് തോന്നുന്നത്. അത് കൊണ്ട് തന്നെയാണ് എന്റെ കണ്ണുനിറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ജയകൃഷ്ണനും ഞാനും തമ്മില്‍ കുറെയൊക്കെ സാമ്യമുണ്ട്. കുടുംബവും സുഹൃത്തുക്കളുമാണ് ജയകൃഷ്ണനും എനിക്കും ഏറെ പ്രധാനപ്പെട്ടത്.
എന്റെ കുടുംബത്തില്‍ സിനിമയുമായി ബന്ധപ്പെട്ട ആരും ഉണ്ടായിരുന്നില്ല. ഇവിടെ വന്നപ്പോള്‍ മുതല്‍ കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ തെറ്റു വരുമ്പോഴാണ് ഓരോ പുതിയ കാര്യങ്ങള്‍ നമ്മള് പഠിക്കുന്നത്. അനുഭവങ്ങല്‍ നമ്മെ പഠിപ്പിക്കും. ഓരോ തെറ്റുകള്‍ പറ്റുമ്പോഴും സ്വയം അത് തിരിച്ചറിയാനും അവിടെ നിന്ന് സ്വയം തന്നെ തിരുത്തലുകള്‍ നടത്താനും ശ്രമിച്ചു. കഴിഞ്ഞ ഓരോ വര്‍ഷവും സിനിമയെക്കുറിച്ചുള്ള എന്റെ അറിവ് ഞാന്‍ തന്നെ പുതുക്കുകയായിരുന്നു. ജീവിതത്തില്‍ പോസിറ്റിവായ കൊണ്ട് നടക്കാവുന്ന ഒരു വാശിയുണ്ട്. ആ വാശിയോടെയാണ് സിനിമയ്ക്കൊപ്പം സഞ്ചരിച്ചത്. മേപ്പടിയാന് തീയേറ്ററില്‍ എത്തുമ്പോഴും ആ വാശി കൂടെത്തന്നെ ഉണ്ടായിരുന്നു.’
Post Your Comments