GeneralLatest NewsNEWS

ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുത്, ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ വലിച്ചിഴയ്ക്കരുത്: ഷക്കീല

തെന്നിന്ത്യന്‍ സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന കാര്യം ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതിനു കാരണം ചിമ്പു ആണെന്നാണ്.

ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷക്കീല. ഐശ്വര്യയുടേയും ധനുഷിന്റേയും വ്യക്തിപരമായ തീരുമാനത്തിനിടയിലേക്ക് നടന്‍ ചിമ്പുവിനെ വലിച്ചിടുന്നതിനെതിരെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഷക്കീലയുടെ പ്രതികരണം.

ഷക്കീലയുടെ വാക്കുകൾ :

‘സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന്റെ കാരണമെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐശ്വര്യയുടെ അച്ഛന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുത്. ചിമ്പുവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ കൊണ്ട് വരേണ്ടതില്ല’- ഷക്കീല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button