മലപ്പുറം : നടന്‍ മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമം. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലാണ് മമ്മൂട്ടിയുടെ ജന്മ നാളായ വിശാഖം നാളില്‍ രണ്ട് മണിക്കൂര്‍ നീണ്ട ഹോമം നടന്നത്. മമ്മൂട്ടിക്കായി അദ്ദേഹത്തിന്‍റെ പി.എയും നടന്‍ ദേവനും നിരവധി ഭക്തരുമാണ് ഹോമം ബുക്ക് ചെയ്തിരുന്നത്.
ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്‌മശ്രീ കല്‍പ്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഏഴോളം തന്ത്രിമാര്‍ പങ്കെടുത്തു. മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥിച്ച ദേവന്‍ തന്ത്രിയില്‍ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്.
മഹാശിവക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം. ലോകം മുഴുവന്‍ മഹാമാരി പടര്‍ന്നു പിടിക്കുമ്പോൾ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.
Post Your Comments