InterviewsLatest NewsNEWS

ഇപ്പോള്‍ നടക്കുന്നത് വെറും കുടുംബ വഴക്ക് മാത്രമാണ്, ധനുഷും ഐശ്വര്യയും വിവാഹമോചിതരായിട്ടില്ല: കസ്തൂരിരാജ

ചെന്നൈ: ധനുഷ് സിനിമയെ മാത്രം പ്രണയിച്ചതും, തൊഴിലിനായി കൂടുതല്‍ സമയം നല്‍കിയതുമാണ് വേര്‍പിരിയലിന് കാരണമായതെന്നായിരുന്നു വിവാഹമോചനത്തിന്റെ കാരണമായി ഒരു സുഹൃത്ത് വെളിപ്പെടുത്തിയത്. ഇങ്ങിനെയൊക്കെയാണെങ്കിലും ഇരുവരുടെയും വ്യക്തിബന്ധത്തിന് കോട്ടം തട്ടിയിട്ടില്ലെന്നും സുഹൃത്ത് പറഞ്ഞിരുന്നു. എന്നാല്‍ ധനുഷിന്റെ പിതാവ് കസ്തൂരിരാജയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇരുവരും വേര്‍പിരിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരിരാജയാണ് ആരാധകരെ അടക്കം ഞെട്ടിച്ച കാര്യം വെളിപ്പെടുത്തിയത്. ദിനതന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കസ്തൂരിരാജ ഇരുവരും വിവാഹ മോചിതരായിട്ടില്ലെന്ന് വെളിപ്പെടുത്തിയത്. നേരത്തെ ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് ഔദ്യോഗകമായി അറിയിച്ചിരുന്നു. ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെയൊക്കെ തള്ളിയാണ് കസ്തൂരിരാജ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

കസ്തൂരിരാജയുടെ വാക്കുകൾ :

‘ഇരുവരും വേര്‍പിരിയുകയാണെന്ന കാര്യം സത്യമല്ല. ഇപ്പോള്‍ നടക്കുന്നത് വെറും കുടുംബ വഴക്ക് മാത്രമാണ്. ധനുഷും ഐശ്വര്യയും തമ്മില്‍ ചില കാര്യങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. ഇരുവരും തമ്മില്‍ യോജിക്കാനാവാത്ത വിഷയങ്ങളുണ്ട്. വെറുമൊരു കുടുംബ വഴക്ക് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ദമ്പതിമാർക്കിടയിൽ ഇത്തരം വഴക്കുകള്‍ സാധാരണയായി നടക്കാറുള്ളതാണ്. ഇതൊരിക്കലും ഒരു വിവാഹമോചനത്തിലേക്ക് എത്തില്ല. ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയില്‍ ഇല്ല. ഇരുവരും ഇപ്പോള്‍ ഹൈദരാബാദിലാണ്. ഇരുവരുമായും ഫോണിലൂടെ ഞാന്‍ സംസാരിച്ചു. അവരെ ഇക്കാര്യത്തില്‍ ഉപദേശിക്കുകയും ചെതിട്ടുണ്ട്’- കസ്തൂരിരാജ പറഞ്ഞു.

 

shortlink

Post Your Comments


Back to top button