മിസ് വേള്‍ഡ് വിജയത്തിന് ശേഷം 2002ല്‍ ‘തമിഴന്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തിയത്. മഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. ഇപ്പോൾ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ് എന്ന് തുറന്നു പറയുകയാണ് വാനിറ്ററി ഫെയറിന് നല്കിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര.
പ്രിയങ്കയുടെ വാക്കുകൾ :
‘തമിഴന് എന്ന തമിഴ് ചിത്രമായിരുന്നു ഞാൻ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും ഞാൻ ഓര്‍ക്കുന്നു. അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അര്‍ത്ഥം മനസ്സിലാക്കി വരികള്‍ പറയുകയായിരുന്നു.
വിജയ് അഭിനയിക്കുന്നത് കാണാന്‍ എനിക്ക് ഇഷ്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കല്‍ ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് ഞാനിപ്പോൾ ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ ഞാൻ പോകാറുള്ളൂ’- പ്രിയങ്ക പറഞ്ഞു.
Post Your Comments