
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാതിക. സ്വന്തം സുജാത എന്ന പരമ്പരയില്‍ അപ്പു എന്ന അപര്‍ണയായി എത്തുന്ന താരം ഈ കഥാപാത്രത്തിന്റെ പേരിൽ താന്‍ ഒരുപാട് പേരുടെ പഴി കേട്ടിട്ടുണ്ടെന്ന് തുറന്നു പറയുന്നു.
നിനക്കൊന്ന് നന്നായി കൂടെ എന്ന് മസേജ് അയച്ച് പലരും ചോദിച്ചിട്ടുണ്ടെന്ന് സ്വാതിക പറയുന്നു. ‘സീരിയലിന്റെ തുടക്കത്തിലൊന്നും എന്റെ കഥാപാത്രത്തെ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. ഭയങ്കര ദേഷ്യമായിരുന്നു. നിനക്കൊന്ന് നന്നായിക്കൂടെ എന്നൊക്കെ ചോദിച്ച് പേഴ്സണല്‍ മെസേജ് വരാറുണ്ട്. അമ്മയെ നോക്കാത്ത ശവം എന്നൊക്കെയായിരുന്നു കമന്റുകള്‍. പക്ഷെ ഇപ്പോള്‍ ബുദ്ധി വച്ചു തുടങ്ങി എന്നാണ് പറയുന്നത്. ഇത്തരം തെറികളൊന്നും കേട്ട് ശീലമില്ലാത്തത് കൊണ്ട് ആദ്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. കഥാപാത്രത്തോട് ഉള്ള ദേഷ്യമാണ് എന്നറിയാം. പക്ഷെ എന്നാലും ചെറിയൊരു വിഷമം. സെറ്റില്‍ നിന്ന് എല്ലാവരും പറയും, അത് കഥാപാത്രത്തിന്റെ വിജയമാണ്, അങ്ങനെ കണ്ടാല്‍ മതി എന്ന്. പിന്നെ ആ കമന്റുകള്‍ വായിക്കുന്നത് എനിക്കൊരു രസമായി തോന്നി.’ സ്വാതിക പറഞ്ഞു.
Post Your Comments