CinemaGeneralLatest NewsNEWS

കൊവിഡ് ഭേദമായി, ഇതുവരെ വാക്സിൻ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കു: കീർത്തി സുരേഷ്

കൊവിഡ് ഭേദമായെന്നറിയിച്ച് നടി കീര്‍ത്തി സുരേഷ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നെഗറ്റീവ് എന്നത് ഇപ്പോൾ ഒരു പൊസീറ്റീവാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‍നേഹത്തിനും താരം നന്ദി അറിയിച്ചു.

നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നായിരുന്നു നേരത്തെ കീര്‍ത്തി സുരേഷ് അറിയിച്ചിരുന്നത്. എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു.

Read Also:- പൊളിറ്റിക്കൽ ത്രില്ലർ ‘വരാല്‍’ പ്രദർശനത്തിനൊരുങ്ങുന്നു

ഇതുവരെ വാക്സിൻ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിച്ചിരുന്നു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകൾ എത്രയും വേഗം എടുക്കുകയും പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കീര്‍ത്തി സുരേഷ് എഴുതിയിരുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീര്‍ത്തി സുരേഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button