CinemaGeneralLatest NewsMollywoodNEWS

ശബരിമലയ്ക്ക് പോകാൻ മാലയിട്ടവർ മുറുക്കുമോ?: സംവിധായകൻ പറയുന്നു

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാന്’ വമ്പൻ സ്വീകാര്യതയാണ് എങ്ങും ലഭിക്കുന്നത്. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചുവെന്നും നായകൻ ശബരിമലയിൽ പോയെന്നും ചൂണ്ടിക്കാട്ടി പരിഹാസവും വിമർശനവുമായി സോഷ്യൽ മീഡിയയിൽ സിനിമയ്‌ക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ എന്തിനാണെന്ന് ചോദിക്കുകയാണ് സംവിധായകൻ വിഷ്ണു.

Also Read:പൊളിറ്റിക്കൽ ത്രില്ലർ ‘വരാല്‍’ പ്രദർശനത്തിനൊരുങ്ങുന്നു

സൈബർ ആക്രമണം ദൗർഭാഗ്യകരമാണെന്നും ഇത്രയും ആക്രമണം പ്രതീക്ഷിച്ചതല്ലെന്നും വിഷ്ണു പറയുന്നു. തലയിൽ മതവും രാഷ്ട്രീയവും മാത്രം ചിന്തിക്കുന്നവരാണ് സിനിമയ്ക്കെതിരെ ഇത്തരമൊരു ആക്രമണം അഴിച്ചു വിടുന്നതെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വിഷ്ണു പറഞ്ഞു. ശബരിമലയ്ക്ക് പോകാൻ മാലയിട്ടവർ മുറുക്കുമോ എന്ന സംശയവും ചിലർ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയും സംവിധായകൻ നൽകുന്നു. അവസാന സീക്വൻസിൽ ശബരിമലയ്ക്ക് പോകാൻ വേണ്ടി മാലയിട്ട ഉണ്ണിയുടെ കഥാപാത്രം മുറുക്കുന്നുണ്ട്. അത് നല്ലപോലെ ആലോചിച്ചു തന്നെയാണ് അങ്ങനെയൊരു കാര്യം സിനിമയിൽ ഉൾപ്പെടുത്തിയത്. മാലയിട്ടവർ മുറുക്കുന്നതിൽ പ്രശ്നമില്ല എന്ന് ഉറപ്പിച്ച ശേഷമായിരുന്നു ആ സീൻ എടുത്തതെന്നും സംവിധായകൻ പറയുന്നു.

‘കഥാപാത്രങ്ങളുടെ മതം അവിടെ പ്രസക്തമല്ല. അസ്വാഭാവികമായി തിരുകിക്കയറ്റിയ ഒന്നും അതിലില്ല. ജയകൃഷ്ണന്റെ പ്രശ്നങ്ങളെ സങ്കീർണമാക്കുന്നത് ഷാജോൺ ചേട്ടൻ അവതരിപ്പിച്ച മോഹൻ കുമാർ എന്ന കഥാപാത്രമാണ്. അയാൾ ഹിന്ദുവല്ലേ? വില്ലത്തരം കാണിക്കുന്ന കഥാപാത്രങ്ങളെല്ലാം മറ്റു മതവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നു പറയുന്നത് ശരിയല്ല’, സംവിധായകൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button