കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തിയ യുവനടന്‍ നവജിത്ത് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ആമി എന്ന ചിത്രത്തില്‍ ചങ്ങമ്പുഴയായി വേഷമിട്ട് സിനിമയില്‍ എത്തിയ താരമാണ് നവജിത്ത്. കോഴിപ്പോര്, മാമാങ്കം, പോരാട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന്‍ തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും അയാളുടെ ചെവിക്കല്ലിന് പൊട്ടിക്കുകയാണ് താന്‍ ചെയ്തതെന്നുമാണ് രണ്ട് വര്‍ഷം മുമ്പ് നവജിത്ത് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറഞ്ഞത്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയായ ഹേമ കമ്മിഷന്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല എന്നാണ് നവജിത്ത് ഇപ്പോള്‍ പറയുന്നത്. ഹേമ കമ്മീഷന്‍ വെറും പ്രഹസനമാണോ എന്നും സിനിമാ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ലെന്നും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് നവജിത്ത്.
നവജിത്ത് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൃത്യമായി പറഞ്ഞാൽ 2വർഷം മുൻപ് ഞാൻ ഒരു കാര്യം തുറന്നു പറഞ്ഞായിരുന്നു സിനിമയിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും പലപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട് എന്ന്
അന്നെനിക്ക് കുറേ പേരുടെ സ്‌പോർട്ട് കിട്ടിയെങ്കിലും അതിലേറെ
പഴിചാരലുകളും കിട്ടിയിരുന്നു
എനിക്ക് മാനസികമായി പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്
അങ്ങനെ തുറന്നു പറഞ്ഞതിന്
പല സോഷ്യൽ മീഡിയ ചാനലുകളിൽ സപ്പോർട്ടും ചെയ്തിട്ടുണ്ട്
എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്
കാളിയാക്കലുകൾ അനുഭവിച്ചിട്ടുണ്ട്……
ഇപ്പോൾ ഞാൻ പറയാൻ വന്നത് അതൊന്നുമല്ല
സർക്കാർ ഒരു കോടിയിൽ ഏറെ ചിലവുമുടക്കി ഹേമ കമ്മീഷൻ
റിപ്പോർട്ട് തയ്യാറാക്കി എന്ന് പറയണു
ഇത്തരം കാര്യങ്ങൾ വളരെ ഓപ്പൺ ആയി തുറന്നു പറഞ്ഞിട്ടും
എന്നെ ഒന്ന് വിളിക്കാനോ അത്തരം കാര്യങ്ങൾ അറിയണോ commetionte ഭാഗത്തുന്നു ഉണ്ടായിട്ടില്ല പിന്നെ എന്തു
റിപ്പോർട്ടാണ് തയ്യാറാക്കിയത്
അതും വെറും പ്രഹസനമായിരുന്നോ
പ്രശ്നങ്ങൾ കൃത്യമായി പഠിച്ചു
റിപ്പോർട്ട് തയ്യാറാക്കി എന്നൊക്കെ കേൾക്കുന്നു
നിലവിൽ ഉണ്ടായ പ്രശ്നങ്ങൾ പോലും അന്വഷിക്കാതെയാണോ
റിപ്പോർട്ട് തയ്യാറാക്കിയത്…..
ഇപ്പഴും ആ തുറന്നു പറച്ചിലിന്റെ പ്രശ്നങ്ങൾ എന്നിൽ നിന്നും വിട്ടുമാറീട്ടില്ല…
പ്രിയപ്പെട്ട അധികാരികൾ കാണുമെന്ന പ്രതീക്ഷയുണ്ട്..
Post Your Comments