കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് പഞ്ചായത്തിലെ കാപ്പി മല ഗ്രാമത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച്
സംവിധാനം ചെയ്യുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമിട്ടത്.
കാപ്പി മല സ്കൂൾ മൈതാനത്ത് ശ്രീ.ടി.ഐ.മധുസൂധനൻ എം.എൽ.എ. ആദ്യ ഭദ്രദീപം തെളിയിച്ചാണ് ലളിതമായ ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് ടി.ഐ.മധുസൂധനൻ എം.എൽ.എ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫാദർ ജോസഫ് മാളക്കാരൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ജോണി ആൻ്റണി, അൽത്താഫ് സലിം എന്നിവർ ആദ്യ ഷോട്ടിൽ അഭിനയിച്ചു.
ബൈക്കിനെ സ്നേഹിക്കുന്ന. ബൈക്ക് റേസിൽ ഏറെ താൽപ്പര്യമുള്ള ഒരു യുവാവിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള ക്ലീൻ
എൻ്റെർടൈന റായി അവതരിപ്പാക്കുന്നു. കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. പ്രയാഗാ മാർട്ടിനാണ് നായിക.
മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്‍ ചെയ്ത കഥാപാത്രം അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റായി വിലയിരുത്തും: ഷാഫി പറമ്പില്‍
രൺജി പണിക്കർ, ആൻസൺ പോൾ,സന്തോഷ് കീഴാറ്റൂർ, സലിം കുമാർ, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ്.രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യം ഡിസൈൻ – സമീരാ സനീഷ്.
അസ്സോസിയേറ്റ് ഡയറക്ടേർസ് – ഷിബിൻ കൃഷ്ണ’ ഉബൈനി യൂസഫ്, സഹസംവിധാനം. ഉല്ലാസ് കമലൻ, ബിജേഷ്, രാമചന്ദ്രൻ പൊയിലൂർ, ഷൈൻ നെല്ലാൾ. പ്രൊഡക്ഷൻ മാനേജർ – സഫി: ആയൂർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കാരന്തൂർ. പ്രൊജക്റ്റ് ഡിസൈനർ – അനിൽ അങ്കമാലി. ബിത്രീ എം.(B3M) ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിതീകരണം ആലക്കോട് കരുവഞ്ചാൽ, കാപ്പി മല ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
Post Your Comments