ഉണ്ണിമുകുന്ദന് ചിത്രം മേപ്പടിയാന് റിയലിസ്റ്റിക്ക് ത്രില്ലറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെ പുകഴ്ത്തിയും ഉണ്ണി മുകുന്ദന് ആശംസകളുമായും അദ്ദേഹം രംഗത്തുവന്നത്. മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന് ചെയ്ത ജയകൃഷ്ണന് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റായി തന്നെയാണ് വിലയിരുത്തുന്നതെന്നൂം ഷാഫി പറമ്പില്‍ പറഞ്ഞു.
മേപ്പടിയാന് ജനുവരി 14നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യനാണ് മേപ്പടിയാനിലെ നായിക. ജയകൃഷ്ണന് എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന് ചിത്രത്തില്‍ എത്തുന്നത്. സംവിധായകന് വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
Read Also:- സംവിധായകന് എന്ത് ആവശ്യപ്പെടുന്നോ, അതിന്റെ ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് തനറെ കടമ: ദേവിശ്രീ പ്രസാദ്
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്ദ്ദനന്, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Post Your Comments