കൊച്ചി: 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്. എന്നാലിപ്പോൾ ബിഷപ്പിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണ അര്‍പ്പിച്ച് എത്തിയത്.
ഇപ്പോൾ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമപരമായി പോരാടിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ‘അവള്‍ക്കൊപ്പം എന്നും’ എന്ന കുറിപ്പോടെയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ ചിത്രങ്ങള്‍ റിമ പങ്കുവെച്ചത്.
റീമയെ കൂടാതെ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവനും രംഗത്തെത്തി. ‘ചില വിത്തുകള്‍ മുളച്ചാലും ആഴത്തില്‍ വേരിറങ്ങില്ല’ എന്നായിരുന്നു എന്‍ എസ് മാധവന്റെ ട്വീറ്റ്. ‘യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു’- എന്‍ എസ് മാധവന്റെ ട്വീറ്റില്‍ പറഞ്ഞു.
Post Your Comments