Latest NewsNEWSSocial Media

‘ഈ വിലക്ക് തമിഴ് നാട്ടില്‍ ആയിരുന്നെങ്കിൽ തമിഴന്റെ സാംസ്‌കാരിക ശക്തിയും ബോധവും രാജ്യം അറിയുമായിരുന്നു’: ഹരീഷ് പേരടി

റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കേരളം നല്‍കിയ പ്ലോട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിയതിൽ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. ഇതിനെതിരെ നേരത്തോട് നേരമായിട്ടും ഒരു സാംസ്‌കാരിക നായിക്കളും കുറയ്ക്കുന്നില്ല എന്നാണു ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ താരം പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് :

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറഞ്ഞ്, ഇന്ന് നമ്മള്‍ കാണുന്ന എല്ലാ സാംസ്‌കാരിക പുരോഗതിക്കും തുടക്കമിട്ട യഥാര്‍ത്ഥ നവോത്ഥാന നായകന്‍ ഗുരുദേവന്റെ പ്ലോട്ട് കേരള സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് സമര്‍പ്പിച്ചപ്പോള്‍ സംഘപരിവാരത്തിന് ചേരാത്ത രാഷ്ട്രിയം വര്‍ഷങ്ങള്‍ക്കുമുന്‍പ് പറഞ്ഞ ആ മനുഷ്യന്റെ പ്രതിമക്കുപോലും വിലക്ക് വന്നിരിക്കുന്നു…നേരത്തോട് നേരമായിട്ടും ഒരു സാംസ്‌കാരിക നായിക്കളും കുരക്കുന്നില്ല…

അവര്‍ പാവപ്പെട്ട കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവര്‍ണ്ണത തിരഞ്ഞുകൊണ്ടിരിക്കുകയാണ്…പിന്നെ ഒരു പുസ്തകവും വായിക്കാത്ത കലാഭവനിലെ വളിച്ച കോമഡി വിളമ്പുന്ന കപട വിദൂഷകവേഷങ്ങളോട് എന്ത് പറയാനാണ്?..ഈ വിലക്ക് തമിഴ് നാട്ടില്‍ പെരിയാറിന്റെ പ്ലോട്ടിന് നേരെയാണെങ്കില്‍ തമിഴന്റെ സാംസ്‌കാരിക ശക്തിയും ബോധവും എന്തൊണെന്ന് രാജ്യം അറിയുമായിരുന്നു…പ്രതിഷേധം..പ്രതിഷേധം..???????? ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങള്‍ക്ക് കുറച്ച് ചാച്ചരത കൂടിപോയി.

വിനോദ സഞ്ചാര രംഗത്തെ നേട്ടങ്ങളും സ്ത്രീ ശാക്തീകരണ സന്ദേശവും ഉയര്‍ത്തിക്കാട്ടിയുള്ള പ്ലോട്ടില്‍ ആദി ശങ്കരന്റെ പ്രതിമ സ്ഥാപിക്കണമെന്ന ജൂറി നിര്‍ദേശിച്ചപ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെയാണ് അവസാന റൗണ്ട് വരെ പരിഗണിച്ച കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button