GeneralLatest NewsNEWS

‘പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ല, വെറും കെട്ടുകഥകൾ’: ഭാമ

കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും വന്നു കൊണ്ടിരിക്കുകയാണെന്നും, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്നും നടി ഭാമ. പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു..

ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.

ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ വാര്‍ത്ത പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ നടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പുറത്തുവന്നത്. തുടർന്ന് കേസുമായി ബന്ധമില്ലെന്നും, പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button