GeneralLatest NewsNEWS

അഞ്ചുമാസം ​ഗർഭിണിയായിരിക്കെ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് പങ്കുവെച്ച് ദിയ മിർസ

മാതൃത്വം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ള താരമാണ് ബോളിവു‍ഡ് നടി ദിയ മിർസ. കഴിഞ്ഞ ഏപ്രിലിലാണ് ദിയ അമ്മയാകാൻ പോവുകയാണെന്ന വിവരം പങ്കുവെച്ചത്. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളും ദിയ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ​ഗർഭകാലത്ത് താൻ കടന്നുപോയ പ്രതിസന്ധിയെക്കുറിച്ചും മരണത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ദിയ.

അഞ്ചുമാസം ​ഗർഭിണിയായിരിക്കെ നേരിട്ട പ്രതിസന്ധിയെക്കുറിച്ചാണ് ദിയ പങ്കുവെക്കുന്നത്. ‘അഞ്ചാം മാസത്തിൽ തനിക്ക് അപ്പെൻ‍ഡിസൈറ്റിസ് സർജറിയിലൂടെ കടന്നുപോവേണ്ടി വന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ മൂലം തുടർച്ചയായി ആശുപത്രിയിൽ വന്നും പോയും ഇരിക്കുകയായിരുന്നു. ആറുമാസം ആയപ്പോഴേക്കും രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിൽ ​ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നു’- ദിയ കുറിച്ചു.

അടുത്തിടെ പൂര്‍ണ വളര്‍ച്ചയെത്തും മുമ്പുണ്ടായ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ദിയ പങ്കുവച്ചിരുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് മാതൃത്വത്തെ കുറിച്ചും ഒപ്പം കടന്നുപോയ കഠിന കാലത്തെ കുറിച്ചും ദിയ പങ്കുവെച്ചത്.

മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാന്‍ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെ കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്. അവ്യാൻ പിറന്ന് നാലുമാസമായതോടെ ഷൂട്ടിങ് തിരക്കുകളിലേക്കും മറ്റും താൻ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു. നാലുമണിക്കൂർ പോലും അവ്യാനിൽ നിന്ന് മാറിനിൽ‌ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും, ഈ അമ്മയ്ക്ക് അവ്യാനു വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു.

 

shortlink

Post Your Comments


Back to top button