GeneralLatest NewsNEWS

‘സിങ്കപ്പെണ്ണിന് മാംഗല്യം’: നടി റേബ മോണിക്ക ജോൺ വിവാഹിതയായി

ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ റേബ മോണിക്ക ജോൺ വിവാഹിതയായി. ജോമോൻ ജോസഫ് ആണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് താരത്തിന്റെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

ബിഗിൽ സിനിമയിലെ ‘സിംഗപ്പെണ്ണേ’ ഗാനം ഒന്നുമാത്രം മതി റേബ മോണിക്ക ജോൺ എന്ന പേര് മനസ്സിൽ വരാൻ. ഒട്ടേറെപ്പേർക്ക് പ്രചോദനം നൽകുന്ന വിധം ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു റേബ കൈകാര്യം ചെയ്തത്. താരത്തിന്റെ വിവാഹത്തിന് ദളപതി വിജയ്‌യും എത്തിയിരുന്നു

വിവാഹം അധികം ആരെയും അറിയിക്കാതെ ആണ് നടത്തിയത്. താരത്തിന്റെ ജന്മ ദിനത്തിൽ ആയിരുന്നു ജോമോൻ പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം.

shortlink

Post Your Comments


Back to top button