നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന് കോവിഡ് സ്ഥിരീകരിച്ചു. ഖുശ്ബു തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം തന്നെ കോവിഡ് പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് താന്‍ ഐസൊലേഷനില്‍ ആണെന്ന് ഖുശ്ബു പറഞ്ഞു.
ഖുശ്ബുവിന്റെ പോസ്റ്റ് :
‘കഴിഞ്ഞ രണ്ടു തരംഗത്തിലും കോവിഡ് പിടിപെടാതെ സൂക്ഷിച്ച തനിക്ക് ഇപ്പോള്‍ വൈറസ് ബാധ ഏറ്റു. കഴിഞ്ഞ ദിവസം വരെ നെഗറ്റീവ് ആയിരുന്നു. ജലദോഷം ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇപ്പോള്‍ പോസിറ്റിവ് ആയി ഒറ്റയ്ക്കിരിക്കുന്നു. ഒറ്റയ്ക്കാവുന്നത് ഇഷ്ടമുള്ള കാര്യമല്ല.നിങ്ങൾക്കും എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് ചെയ്യൂ’.
കഴിഞ്ഞ ദിവസങ്ങളിലായി സിനിമ മേഖലയിലുള്ള ഒട്ടേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സത്യരാജ്, പ്രിയദർശൻ, മഹേഷ് ബാബു, മീന തുടങ്ങിയ താരങ്ങളെല്ലാം തങ്ങൾക്ക് കോവിഡ് ബാധിച്ച കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.
Post Your Comments