എയ്‌ഞ്ചല്‍സ് എന്ന മലയാള ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ച് സിനിമാമേഖലയിലേക്ക് കടന്നു വന്ന പ്രതിഭയാണ് ജേക്‌സ് ബിജോയ്. തുടര്‍ന്ന് നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹത്തിന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കിയതിന് മികച്ച സംഗീത സംവിധാനത്തിനുള്ള സൈമ അവാര്‍ഡ് 2020 ലഭിച്ചു. ഇപ്പോൾ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം ഭാഗത്തിന് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ആണ്. തീമില്‍ റീവര്‍ക്ക് ചെയ്യുന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മധു സാര്‍ വിളിച്ചപ്പോള്‍ താന്‍ കരഞ്ഞുപോയെന്നും പറയുകയാണ് ജേക്‌സ് ബിജോയ് ക്ലബ് എഫ് എ്മ്മിന് നല്‍കിയ അഭിമുഖത്തിൽ.
ജേക്‌സ് ബിജോയിയുടെ വാക്കുകൾ :
‘ഈ തീം വീണ്ടും ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഏതൊരു മലയാളി മ്യൂസിക് കംമ്പോസര്‍ക്കും ഏറ്റവും ഐകോണിക് ആയിട്ട് മനസില്‍ നില്‍ക്കുന്ന ഒരു തീം ആണ് സി ബി ഐയിലേത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ ഈ തീം നമ്മള്‍ കേള്‍ക്കുന്നതാണ്. അതൊന്നു റീവിസിറ്റ് ചെയ്യണെമെന്ന് ആഗ്രഹമുണ്ടായിരുന്നു.
മധുസാറിന്റെ കോള്‍ വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. ഡ്രീം കം ട്രൂ മൊമെന്റ് ആയിരുന്നു അത്. 100 ശതമാനവും ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ശ്യാം സാറിനെ വിളിക്കണമെന്ന് മധു സാര്‍ പറഞ്ഞിരുന്നു. ശ്യാം സാറാണ് ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് വിളിച്ച് അനുഗ്രഹം മേടിക്കണെമെന്ന് മധു സാര്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ ശ്യാം സാറിനെ വിളിച്ചു. തീം സോങ്ങില്‍ അധികം മാറ്റം വരുത്തരുതെന്നാണ് അദ്ദേഹം പറഞ്ഞത്. തീം മാറ്റുന്നില്ല സാറേ അത് തന്നെ എടുക്കുന്നുള്ളൂ, ഒരു ക്രെഡിറ്റും വേണ്ട, അത് തൊടാന്‍ പറ്റുന്നത് തന്നെ ഭാഗ്യമാണെന്നുമാണ് ഞാന്‍ പറഞ്ഞത്’.
Post Your Comments