കൊച്ചി : നടിയെ അക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി യുവ താരങ്ങളാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ താനും അവർക്കൊപ്പമാണെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി. എന്നാൽ, ഒരു വ്യത്യാസമുണ്ട്, ആക്രമിക്കപ്പെട്ട നടിയെയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും താൻ ഒരേപോലെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണെന്നും ഹരീഷ് പേരടി പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Read Also : കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അനാവശ്യമായിരുന്നു : നിധിന്‍ രണ്‍ജി പണിക്കര്‍
കുറിപ്പിന്റെ പൂർണരൂപം :
അതിജീവിതക്ക് പിന്തുണ നൽകുന്ന യുവതാരങ്ങളെ…മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്…പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്…ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉൾപ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റി ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു…ഇരകൾക്കിടയിലെ classification അഥവാ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്…തിരുത്തുക…തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം..
Post Your Comments