ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ‘പെപ്പെ’ എന്ന കഥാപാത്രമായി കയ്യടി നേടിയ നടനാണ് ആന്റണി വര്‍ഗ്ഗീസ്. ആ പേരും കഥാപാത്രവും മലയാളികളുടെ മനസില്‍ അത്രമേല്‍ ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത്. പിന്നീട് ജല്ലിക്കട്ടും സ്വാതന്ത്ര്യം അര്‍ധരാത്രിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാളികള്‍ക്ക് ഇന്നും അങ്കമാലിയിലെ ‘പെപ്പെ’ ആണ് ആന്റണി. ഈയടുത്ത് പുറത്തിറങ്ങിയ അജഗജാന്തരവും സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ സിനിമ സെല്കട് ചെയ്യുന്ന രീതികളെക്കുറിച്ച് പെപ്പെ മനസ് തുറക്കുകയാണ് സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിൽ.
ആന്റണിയുടെ വാക്കുകൾ :
‘എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യുന്നു എന്നല്ലാതെ സെലക്ടീവായി അഭിനയിക്കുന്ന ഉയരത്തിലേക്കൊന്നും ഞാനെത്തിയിട്ടില്ല. സാധാരണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്നയാളാണ് ഞാന്‍. സിനിമയില്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതെപ്പോഴാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്കമാലി ഡയറീസിലേക്ക് തിരഞ്ഞെടുത്തപ്പോഴും പ്രധാന കഥാപാത്രമാണ് ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഷൂട്ടിന് ദിവസങ്ങള്‍ക്ക് മുമ്പ് ചെമ്പന്‍ ചേട്ടന് പെപ്പെ എന്ന കഥതാപാത്രമാണ് നീ ചെയ്യുന്നതെന്ന് പറഞ്ഞു. അങ്കമാലി ഡയറീസ് വിജയിച്ചു കഴിഞ്ഞ ശേഷം ഇനി സെലക്ടീവായി വിജയിക്കുന്ന സിനിമകള്‍ അഭിനയിക്കാം എന്നൊന്നും ചിന്തിച്ചിട്ടുമില്ല.
എന്നെ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഒരോ സിനിമയുടേയും സംവിധായകരാണ്. അതുകൊണ്ട് ഞാന്‍ ചെയ്ത സിനിമകള്‍ നല്ലതായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ലിജയോ ചേട്ടനും ടിനു പാപ്പച്ചനും അടക്കമുള്ള സംവിധായകര്‍ക്കാണ്. പിന്നെ നമ്മളുടെ അടുത്ത് വളരെ പ്രതീക്ഷയോട് കഥ പറയാന്‍ വരുന്നവോട് ‘നോ’ പറയുക എന്നത് ഭയങ്കര പാടാണ്. അതുകൊണ്ട് ‘നോ’ പറയാന്‍ എനിക്ക് വലിയ മടിയാണ്. അവരെന്ത് വിചാരിക്കും, അവര്‍ക്ക് വിഷമമാകുമോ എന്നൊക്കെ ഞാന്‍ ആലോചിക്കും. പക്ഷെ ഇഷ്ടപ്പെടാത്ത സിനിമ നമുക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് നോ പറയുക തന്നെ ചെയ്യും. ചില തിരക്കഥ എനിക്ക് വായിച്ചാല്‍ മനസിലാകാതെ നോ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ആ കഥകള്‍ വേറാരാള്‍ക്ക് എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ പറ്റുകയും നല്ലൊരു സിനിമയായി മാറുകയും ചെയ്തിട്ടുണ്ടാകാം.’
Post Your Comments