നിരവധി പരമ്പരകളില്‍ വേഷമിട്ട മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് റിച്ചാര്‍ഡ് ജോസ്. പ്രണയവര്‍ണ്ണങ്ങള്‍ എന്ന പരമ്പരയിലാണ് ഇപ്പോള്‍ നടന്‍ അഭിനയിക്കുന്നത്. റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയിൽ റിച്ചാര്‍ഡ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുമൊക്കെയായിരുന്നു നടന്‍ മനസ് തുറന്നത്. 11 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. സീരിയല്‍ ലോകത്തെ വിജയ് ദേവരകൊണ്ടയായാണ് റിച്ചാര്‍ഡിനെ വിശേഷിപ്പിക്കുന്നത്.
നടന്റെ വാക്കുകള്‍ :
’11 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോൾ ഞങ്ങളുടെ പ്രണയം തുടങ്ങിയത്. പ്ലസ് ടു പഠിക്കുന്ന സമയത്ത് അവളുടെ വീട്ടുകാര്‍ ഇതറിഞ്ഞു. സാമ്പത്തികമായി സെറ്റിലായി നിങ്ങളുടെ മകളെ ഞാന്‍ കെട്ടുമെന്ന് അന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്തായാലും മോളെ കെട്ടിക്കാനുള്ളതാണല്ലോ, ഫസ്റ്റ് പ്രിഫറന്‍സ് എനിക്ക് തന്നൂടേയെന്നായിരുന്നു ചോദിച്ചത്. വിവാഹം കഴിഞ്ഞ് 6 വര്‍ഷമായി, സന്തോഷത്തോടെ കഴിയുകയാണ് ഞങ്ങള്‍’.
സീരിയല്‍ ലോകത്തെ വിജയ് ദേവരകൊണ്ടയായാണ് റിച്ചാര്‍ഡിനെ വിശേഷിപ്പിക്കുന്നത്. മഞ്ജു ചേച്ചിയാണ് ആദ്യം അങ്ങനെ പറഞ്ഞത് എന്നും, അങ്ങനെയൊന്നും തനിക്ക് തോന്നിയില്ലെന്നായിരുന്നു സ്വാതി നിത്യാനന്ദ് പറഞ്ഞത്.
Post Your Comments