ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നു വന്ന്
മായാനദിയിലൂടെ നായികയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് മായാനദി എന്ന സിനിമയാണ്. ഇപ്പോൾ തനിക്ക് കരിയറില്‍ ഒരു പ്ലാനിംഗും ഉണ്ടായിരുന്നില്ലെന്നും എല്ലാം വന്നുഭവിക്കുകയായിരുന്നുവെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി.
ഐശ്വര്യയുടെ വാക്കുകൾ :
‘ജീവിതത്തില്‍ ഒരു പ്ലാനിങും ഇല്ലാത്ത ആളാണ് ഞാന്‍. അപ്പോള്‍ നമുക്ക് പ്രതീക്ഷയുണ്ടാവില്ല. അതുകൊണ്ട് കിട്ടുന്നതെല്ലാം ബോണസ് ആണ്. പിഷാരടി ചേട്ടന് പറയും… ‘ഒരു അഞ്ച് വര്‍ഷം മുമ്പ് ഐശു ചിന്തിച്ച് പോലും നോക്കിയിട്ടുണ്ടോ ഇതുപോലെ ഒരു നടിയാവുമെന്ന്’. ഇല്ല എന്ന് പറയുമ്പോള്‍ പറയും…അപ്പോള്‍ ഈ കിട്ടുന്ന സിനിമകള്‍ എല്ലാം ബോണസ് ആണ് എന്ന്. പിഷാരടി ചേട്ടന് പറഞ്ഞതാണ് ശരിക്കും സത്യം. മായാനദി എന്ന സിനിമ ചെയ്തപ്പോള്‍ ഇനി സിനിമയില്‍ നിന്ന് റിട്ടേയര് ആയാലും സാരമില്ല എന്ന് വിശ്വസിച്ച ആളാണ് ഞാന്‍.
അത് പോലെയാണ് പൊന്നിയന്‍ സെല്‍വനും. കാണാന്‍ പോലും പറ്റുമോ എന്ന് അറിയാത്ത മണിരത്നം സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ സ്വപ്നമായ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നാല്‍ അതിലും വലിയ ഭാഗ്യമില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കന്നടയില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നും എല്ലാം ഉള്ള താരങ്ങള്‍ ആ സിനിമയിലുണ്ട്’ – ഐശ്വര്യ പറഞ്ഞു.
Post Your Comments