InterviewsLatest NewsNEWS

‘അഭിനയിക്കുമ്പോഴും നിര്‍മ്മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവയ്ക്കും’: ദിലീഷ് പോത്തന്‍

സംവിധായകൻ നിർമ്മാതാവ് നടൻ എന്നീ നിലകളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ദിലീഷ് പോത്തൻ. സഹസംവിധായക രംഗത്ത് നിന്ന് 2016ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷിന്റെ പ്രതികാരം എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി. ഇപ്പോൾ ഏറ്റവും റിസ്‌കുള്ള ജോലി ആണെങ്കിലും സംവിധായകന്റെ റോളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് പറയുകയാണ് ദിലീഷ് പോത്തന്‍.

ദിലീഷിന്റെ വാക്കുകൾ :

‘ഒരു സിനിമ സംവിധാനം ചെയ്താല്‍ രണ്ട് വര്‍ഷം ആയുസ് കുറയുമെന്നാണ് പറയുന്നത്. മൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ ആറ് വര്‍ഷം ആയുസ് കുറഞ്ഞിട്ടുണ്ടാവും. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ചെയ്തപ്പോള്‍ ഒരു മുടി പോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിതുടങ്ങിയത്. അഭിനയിക്കുമ്പോഴും നിര്‍മ്മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്.

മൂന്നും മൂന്നാണ്. ആക്ടര്‍ സിനിമയെ സമീപിക്കുന്നത് പോലെയല്ല സംവിധായകന്‍ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങിനെയല്ലാതെ ആ സിനിമയെ സമീപിച്ചാല്‍ മറ്റൊരു ഡയറക്ടറുടെ കാര്യത്തില്‍ കൈകടത്തലാകും. എന്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാന്‍ കഴിഞ്ഞത്’- അദ്ദേഹം മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button