മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലന് ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ഛക്ദ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുഷ്ക ശര്‍മ്മ ആണ് നായികയാവുന്നത്. വനിതാ ക്രിക്കറ്റിലെ മികച്ച പേസ് ബോളര്‍മാരില്‍ ഒരാളായിരുന്നു ജുലന് ഗോസ്വാമി. ഒരിടവേളയ്ക്ക് ശേഷം അനുഷ്ക വീണ്ടും സിനിമയിലേക്ക് എത്തുന്ന ചിത്രമാണിത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരത്തിന്റെ ബയോപിക് പ്രഖ്യാപിച്ചതു മുതല്ക്കു തന്നെ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ പേസറായിരുന്ന ഗോസ്വാമിയുടെ ജീവചരിത്രം സിനിമയാകുന്നു എന്ന വാര്‍ത്ത, സച്ചിന്റെ ബയോപിക് എത്തുന്ന അതേ ആവേശത്തില്‍ തന്നെയായിരുന്നു ആരാധകരും സ്വീകരിച്ചിരുന്നത്.
ഒരു ക്രിക്കറ്റ് താരമാകാനും ആഗോളവേദിയില്‍ തന്റെ രാജ്യത്തിന് അഭിമാനം നല്‍കാനും ജുലന് തീരുമാനിച്ച സമയം കായികരംഗത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സ്ത്രീകള്‍ക്ക് സാധിക്കാതിരുന്ന സമയമായിരുന്നു. ഈ സിനിമ അവരുടെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ നാടകീയമായ പുനരാഖ്യാനമാണ് എന്നാണ് അനുഷ്ക കുറിച്ചിരിക്കുന്നത്.
എന്നാലിപ്പോള്‍ ഇന്റര്‍നെറ്റിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ആരാധകര്‍ അത്രയ്ക്കങ്ങോട്ട് ഹാപ്പിയല്ല എന്ന വാര്‍ത്തകളാണ്. ചിത്രത്തില്‍ ജുലന് ഗോസ്വാമിയുടെ വേഷത്തിലെത്തുന്ന അനുഷ്കയ്ക്ക് ക്രിക്കറ്റ് മൈതാനത്തിലെ ജുലന് ഗോസ്വാമിയുടെ പ്രകടനത്തെ വെള്ളിത്തിരയിലെത്തിക്കാന്‍ സാധിക്കില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
ഇരുണ്ട നിറമുള്ള ജുലന് ഗോസ്വാമിയെ അവതരിപ്പിക്കാന്‍ എന്തിനാണ് വെളുത്ത നിറത്തിലുള്ള ആളെ തന്നെ തെരഞ്ഞെടുത്തതെന്നും, എന്തുകൊണ്ട് ഒരും ബംഗാളി നടിയെ തെരഞ്ഞെടുത്തില്ല എന്ന വിമര്‍ശനം ഉയരുമ്പോൾ, ഇന്ത്യയിലെ മികച്ച സ്പോര്‍ട്സ് താരങ്ങളില്‍ ഒരാളാണ് ജുലന് ഗോസ്വാമിയെന്നും അവര്‍ക്ക് സിനിമാലോകത്ത് ഇതിലേറെ പരിഗണനയര്ഹിക്കുന്നുണ്ടെന്നും പറയുന്നവരും കുറവല്ല.
Post Your Comments