
സംവിധായകന്‍ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സംവിധായകന്‍ കമലിന്‍റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. നിലവിലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ 2016ലായിരുന്നു തെരഞ്ഞെടുത്തിരുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരിഗണിക്കാന്‍ തീരുമാനമായത്.
അതെ സമയം സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളും എതിര്‍പ്പും ഉയര്‍ന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നടി കെ.പി.എ.സി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍.
Post Your Comments