CinemaGeneralMollywoodNEWS

പ്രേം നസീറിനു ശേഷം സ്ക്രീനില്‍ നോക്കിയിരുന്നാല്‍ ബോര്‍ അടിക്കാത്ത നടന്‍ ഞാനാണ്: അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ജയറാം

പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹം വിളിച്ചപ്പോഴോന്നും എനിക്ക് പോകാന്‍ പറ്റിയിട്ടില്ല

മലയാളത്തിലെ പ്രഗല്‍ഭരായ രണ്ടു സംവിധായകര്‍ തന്നെ കുറിച്ച്  പറഞ്ഞ അനുഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സൂപ്പര്‍ താരം ജയറാം. അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ.എസ് സേതു മാധവനും, മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ഫാസിലും തന്നെ കുറിച്ച് പറഞ്ഞ  വേറിട്ട അനുഭവത്തെക്കുറിച്ചാണ് ഒരു അഭിമുഖ പരിപാടിയില്‍ ജയറാം മനസ്സ് തുറന്നത്.

ജയറാമിന്റെ വാക്കുകള്‍

‘മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത കെ.എസ് സേതുമാധവന്‍ സാര്‍ പറഞ്ഞ വാക്കുകള്‍ ഒരു നടനെന്ന നിലയില്‍ വലിയ അഭിമാനമാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. അദ്ദേഹത്തോട് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. “പ്രേം നസീറിനു ശേഷം രണ്ടര മണിക്കൂര്‍ ബോര്‍ അടിക്കാതെ കാണാന്‍ പറ്റുന്ന ഒരു മുഖം ജയറാമിന്റെതാണ്” എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. മറ്റൊരു കാര്യം ഓര്‍ക്കുകയാണെങ്കില്‍ എനിക്ക് അഭിമാനം തോന്നിയിട്ടുള്ള കാര്യം സംവിധായകന്‍ ഫാസില്‍ പറഞ്ഞതാണ്. ഫാസില്‍ എന്ന സംവിധായകന്റെ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹം വിളിച്ചപ്പോഴോന്നും എനിക്ക് പോകാന്‍ പറ്റിയിട്ടില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. ജയറാമിനെ നായകനാക്കി സിനിമ ചെയ്യാത്തത് എന്തെന്ന് ഫാസിലിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, “കമലും സത്യന്‍ അന്തിക്കാടുമൊക്കെ പറഞ്ഞിട്ടുണ്ട് ജയറാമിനെ നായകനാക്കി ഒരു സിനിമ ചെയ്തു തുടങ്ങിയാല്‍ പിന്നെ എല്ലാ സിനിമകളിലും അയാളെ തന്നെ വിളിക്കാന്‍ തോന്നും അങ്ങനെ ഒരു കുഴപ്പം അയാളിലുണ്ട് അത് കൊണ്ടാണ് ഞാന്‍ ജയറാമിനെ നായകനാക്കി ഒരു സിനിമ എടുക്കാത്തത്” എന്ന് അദ്ദേഹം പറഞ്ഞു. ഈ വലിയ രണ്ടു സംവിധായകര്‍ പറഞ്ഞ കാര്യമാണ് എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവം’.

shortlink

Related Articles

Post Your Comments


Back to top button