InterviewsLatest NewsNEWS

‘പ്രണയങ്ങളുണ്ട് ഒരാളോട് മാത്രമുള്ള പ്രണയമില്ല, ഞാനൊരു പോളിഗമിസ്റ്റാണ്’: വിന്‍സി അലോഷ്യസ്

മലയാളി പ്രേക്ഷകര്‍ക്ക് റിയാലിറ്റി ഷോയിലൂടെ ഏറെ സുപരിചിതയായ താരമാണ് വിന്‍സി അലോഷ്യസ്. സിനിമയിലെ പുതുമുഖങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ റിയാലിറ്റി ഷോ യിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു വിന്‍സി. വെബ് സീരിസുകളിലും അവിടുന്ന് സിനിമയിലേക്കും എല്ലാം തന്നെ വിന്‍സി ചേക്കേറുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വിന്‍സി തുറന്ന് സംസാരിക്കുകയാണ്.

വിൻസിയുടെ വാക്കുകൾ :  

‘ആര്‍ക്കിടെക്ചര്‍ ആണ് പഠിച്ചത്. എന്നാലും അവിടേക്ക് ഒരു മടങ്ങി പോക്ക് ഉണ്ടാവില്ല. സിനിമ ഉപേക്ഷിച്ച്‌ മറ്റൊരു മേഖലയിലേക്ക് പോകുമോ എന്ന കാര്യമൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്തായാലും മുപ്പത്തിയഞ്ച് വയസ് വരെ സിനിമയുമായി മുന്നോട്ട് പോകാം എന്ന രീതിയിലാണ് കാണുന്നത്. അഭിനയം കഴിഞ്ഞിട്ട് പിന്നെ എന്താണെന്ന ചോദ്യം ഇപ്പോള്‍ എനിക്കില്ല. സിനിമയില്‍ വരാന്‍ വേണ്ടിയാണ് റിയാലിറ്റി ഷോ യില്‍ പങ്കെടുത്തത്. വീട്ടില്‍ പറയാതെയാണ് അതിന്റെ ഓഡിഷന് പങ്കെടുത്തത്. ആദ്യ പെര്‍ഫോമന്‍സ് ചെയ്യുമ്പോൾ പോലും വീട്ടില്‍ അറിയിച്ചില്ല. അങ്ങനൊരു തീരുമാനം എടുത്തത് പോലും സിനിമയില്‍ വരും എന്നുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു.

ബേസിക്കലി ഹ്യൂമന്‍സ് ആര്‍ പോളിഗമിസ്റ്റ് എന്ന് കനകം കാമിനി കലഹത്തില്‍ പറയുന്നത് പോലത്തെ സ്വഭാവമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. പ്രണയമുണ്ട്, പ്രണയങ്ങളുണ്ട്. ഒരാളോട് മാത്രമുള്ള പ്രണയമില്ല. ഞാനൊരു പോളിഗമിസ്റ്റാണ്. ആര്‍ക്കും അറിയാത്തൊരു വിന്‍സി അലോഷ്യസുണ്ട്. അത് വെളിപ്പെടുത്തിയാല്‍ എല്ലാവര്‍ക്കും അറിയാവുന്ന വിന്‍സിയായി മാറും. അപ്പച്ചനോ അമ്മച്ചിയോ എന്നെ അടുത്തറിയുന്നവര്‍ക്ക് പോലും അറിയാത്ത ഒരു വിന്‍സി എന്റെ ഉള്ളിലുണ്ട്. അത് ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി എന്നത് എന്റെ വാശിയാണെന്നാണ് വിന്‍സി പറയുന്നത്’.

 

shortlink

Related Articles

Post Your Comments


Back to top button