മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന് നായകാനാകുന്ന ‘മേപ്പടിയാന്’ ജനുവരി 14ന് റിലീസിന് ഒരുങ്ങുകയാണ്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന് എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് മേപ്പടിയാന് പറയുന്നത്. ആരാധകർ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതു പോലെയുള്ള ഒരു കഥാപാത്രത്തിനും തിരക്കഥയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവെന്നും, മൂന്ന് വര്‍ഷത്തെ ഇടവേള അനിവാര്യമായിരുന്നു എന്നുമാണ് താരം പറയുന്നത്.
‘മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ നായകനാകുന്ന ചിത്രമാണ് മേപ്പടിയാന്. അനിവാര്യമായ ഒരു ഇടവേള തന്നെയായിരുന്നു ഇത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, നിങ്ങള്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതു പോലെയുള്ള ഒരു കഥാപാത്രത്തിനും തിരക്കഥയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്റെ കാത്തിരിപ്പ് വിജയിച്ചു എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. ഈ ചിത്രം എന്റെ ആദ്യ നിര്‍മ്മാണ സംരംഭമായി എന്നതും ഇതിന്റെ മധുരം ഇരട്ടിയാക്കുന്നു’- എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറയുന്നത്.
അഞ്ജു കുര്യന്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, നിഷ സാരംഗ്, പൗളി വത്സന്, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Post Your Comments