ഡിസംബര്‍ 22നാണ് തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പി ടി തോമസ് അന്തരിച്ചത്. അര്‍ബുദ രോഗബാധയും ഹൃദയസംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോൾ പി ടിയുടെ മരണമറിഞ്ഞ് താൻ തകര്‍ന്ന് പോയെന്ന് പറയുകയാണ് ജാഫർ ഇടുക്കി. രാഷ്ട്രീയത്തിനതീതനായി നിലപാടുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു പി ടി തോമസ് എന്നും, അദ്ദേഹത്തെ എന്നും ചെറുപ്പക്കാരനായാണ് കണ്ടിരുന്നതെന്നും റിപ്പോര്‍ട്ടര്‍ ടി വിക്ക് നല്‍കിയ അഭിമുഖത്തിൽ ജാഫർ പറഞ്ഞു.
‘പി ടി തോമസിന്റെ കൂടെ ചില വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റാന്‍ഡ് ഉള്ള നേതാവായിരുന്നു പി ടി തോമസ്. വ്യക്തമായി ഒരു സംഭവത്തെ കുറിച്ച് പഠിച്ചിട്ടേ അദ്ദേഹം സംസാരിക്കൂ.
അദ്ദേഹം വിവാഹം കഴിച്ചത് അന്യമതത്തില്‍ നിന്നുമാണ്. ജാതി മതം വര്‍ഗം ഒന്നും ഇല്ലെന്നാണല്ലോ അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്നത്. മരിക്കുന്നതിന് മുമ്പെ എങ്ങനെ ചടങ്ങുകള്‍ നടത്തണമെന്ന് അദ്ദേഹം എഴുതി വെച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനന്ന് വെച്ച പാട്ട് ശരിയല്ലേ. ഇലക്ട്രോണിക് സാധനങ്ങള്‍ വെല്ലോം കേടായി പോയാല്‍ നന്നാക്കാം. മനുഷ്യനെ അങ്ങനെ നന്നാക്കിയെടുക്കാന്‍ പറ്റുമോ.
ഞങ്ങളുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് പി ടി മരിച്ചത് ഞാനറിയുന്നത്. അതുകണ്ട് ഞാന്‍ തകര്‍ന്നുപോയി. അദ്ദേഹത്തിന് ഇത്രയും വയസ്സായിരുന്നോ? ചെറുപ്പക്കാരനായ ഒരു വ്യക്തി ആയിട്ടാണ് ഞാന്‍ കണ്ടത്’- ജാഫര്‍ പറഞ്ഞു.
Post Your Comments