തമിഴ് സിനിമ തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. സാമ്പത്തികം മാത്രമല്ല സിനിമ നല്‍കുന്ന ഊര്‍ജ്ജമെന്നും അതിനപ്പുറം ഒരു കഥാപാത്രം ചെയ്യുമ്പോള്‍ സ്വയം ആസ്വദിക്കുന്നതിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതും അന്യഭാഷ സിനിമകള്‍ എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയായി ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.
ഇന്ദ്രന്‍സിന്‍റെ വാക്കുകള്‍
“വേറെ ഭാഷകളില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. പക്ഷേ സ്വീകരിക്കാന്‍ തോന്നിയിട്ടില്ല. മലയാളത്തില്‍ തന്നെ ചെയ്യാന്‍ നിരവധി വേഷങ്ങളുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ സാമ്പത്തികമായി ലഭിക്കുന്നതിനപ്പുറം മറ്റു ചില കാര്യങ്ങളുണ്ട്. അത് ഒരു ആസ്വദനത്തിന്റെ തലമാണ്. അത് ഇല്ലാതെ ആയാല്‍ അതിനു ഒരു ത്രില്‍ ഇല്ല. ചെറിയ തമിഴ് സിനിമകളില്‍ വിളിച്ചെങ്കിലും പോയില്ല. നമുക്ക് ചെയ്യാന്‍ എന്തെങ്കിലുമില്ലങ്കില്‍ ആ കഥാപാത്രം ചെയ്യുന്നതിന് അര്‍ത്ഥം ഉണ്ടാകുകയില്ല. ശങ്കര്‍ സാറിന്റെ സിനിമയില്‍ അഭിനയിച്ചിരുന്നു. അത് ശങ്കര്‍ എന്ന വലിയ സംവിധായകന്‍ വിളിച്ചതുകൊണ്ട് അഭിനയിച്ചതാണ്. ഭാരതി രാജയെ പോലെയുള്ള സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് അല്ലാതെ മറ്റു തമിഴ് സിനിമകള്‍ വന്നപ്പോള്‍ പണത്തിനു വേണ്ടി തമിഴ് സിനിമ സ്വീകരിക്കാന്‍ തോന്നിയിട്ടില്ല’. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഇന്ദ്രന്‍സ് തുറന്നു പറയുന്നു.
Post Your Comments