അച്ഛന് ബോബന് കുഞ്ചാക്കോയുടെ ജന്മദിനത്തില് ഹൃയസ്പര്‍ശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബന്. അച്ഛനൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവെച്ചായിരുന്നു ചാക്കോച്ചന്റെ വാക്കുകള്‍. അഭിനയത്തോടും സിനിമയോടുമുള്ള സ്നേഹവും അഭിനിവേശവും തന്നിലേക്ക് പകര്‍ന്നത് അപ്പനാണെന്നും ഉദയ എന്ന പേര് വെറുത്തിരുന്ന താന്‍ ഇന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ നിര്‍മിക്കുകയാണെന്നും കുഞ്ചാക്കോ ബോബന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ജന്മദിനാശംസകള് അപ്പാ.. ഈ വര്‍ഷം അച്ഛന് ആശംസകള്‍ നേരുന്നതില്‍ കുറച്ച് പ്രത്യേകതകള്‍ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആണ്കുട്ടിയില് നിന്ന്…സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത ഒരു മനുഷ്യനിലേക്ക്…
സിനിമയില്‍ ഒരു വര്‍ഷം പോലും നിലനില്‍ക്കുമെന്ന് ചിന്തിക്കാത്ത ഒരു ആണ്കുട്ടിയില് നിന്ന്…സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷനിലേക്ക്…ഉദയ എന്ന പേര് വെറുത്ത ഒരു ആണ്കുട്ടിയില് നിന്ന്…അതേ ബാനറില്‍ തന്റെ രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്ന പുരുഷനിലേക്ക്.
അപ്പാ….അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാന്‍ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകര്‍ന്നു തന്നു. ഞാന്‍ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളില്‍ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഞാന്‍ ഇപ്പോഴും നിങ്ങളില്‍ നിന്ന് പഠിക്കുന്നു!
ഇരുണ്ട സമയങ്ങളില്‍ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാന്‍ എനിക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്നും അവിടേക്ക്..’
1976-ൽ കുഞ്ചാക്കോ അന്തരിച്ചതോടെയാണ് മകൻ ബോബൻ കുഞ്ചാക്കോ ഉദയയുടെ നേതൃസ്ഥാനത്തെത്തുന്നത്. 1986ൽ അനശ്വര ഗാനങ്ങൾ എന്ന സിനിമയാണു ഉദയ അവസാനം നിർമിച്ചത്. 66ാം സിനിമയായിരുന്നു അത്. 2016ൽ ഉദയയുടെ 67ാം സിനിമയായ ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ’ നിര്‍മിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മഹേഷ് നാരായണന്റെ അറിയിപ്പ്, അജയ് വാസുദേവിന്റെ പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
Post Your Comments