1988-ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിബിഐ സീരീസ് അഞ്ചാം ഭാഗം വരുന്നെന്നു വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും പ്രമേയമാക്കി ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങിയിരുന്നു. നവംബര്‍ 29ന് ആണ് സിബിഐ 5ന്റെ ചിത്രീകരണം ആരംഭിച്ചത്. എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
Also Read:ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാന്‍ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്: സന്തോഷ് പണ്ഡിറ്റ്
ഫെബ്രുവരി പകുതി വരെ ഈ സിനിമയുടെ ചിത്രീകരണം നീളും എന്നാണ് അറിയാൻ സാധിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്തു മയക്കം എന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണു മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. സിബിഐ ഓഫീസറുടെ ഗെറ്റപ്പിൽ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്ന് പുറത്തു വന്നിരുന്നു എങ്കിലും, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ്. നേരത്തെ ഉള്ള സിബിഐ ചിത്രങ്ങളിൽ നിന്ന് വ്യത്യാസമുള്ള ഒരു ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ കാണപ്പെടുന്നത്.
സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മിക്കുന്ന സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.
Post Your Comments